
മനുഷ്യ ശരീരത്തിലേക്ക് വേദനയില്ലാതെ കുത്തിവെക്കാവുന്ന സൂചി ജപ്പാനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. തൊലി പൊട്ടിപ്പോവാതെ മരുന്ന് കുത്തിവെക്കാവുന്ന 1.5 സെന്റി മീറ്റര്‍ വ്യാസമുള്ള ഒരു ചിപ്പില്‍ 300 മൈക്രോ സൂചികള്‍ അടങ്ങിയിരിക്കും. ജലാംശമടങ്ങിയ പോളിമര്‍ കൊണ്ടാണ് ഈ ചിപ് നിര്‍മിച്ചിരിക്കുന്നത്. പുറംതൊലിയില്‍ വെച്ച് അമര്‍ത്തുമ്പോള്‍ 1.5 സെന്റി മീറ്റര്‍ അകത്തേക്ക് കടക്കുന്നതോടെ തന്നെ അത് വിഘടിക്കുന്നു. ഉടന്‍ അകം തൊലിക്ക് ക്ഷതമേല്‍ക്കാതെതന്നെ മരുന്ന് ശരീരത്തിലേക്ക് വ്യാപിക്കുന്നു. ഈ സൂചി ഉപയോഗിച്ചാല്‍ രക്തസ്രാവമുണ്ടാവില്ലെന്നും രോഗിക്ക് വേദന അനുഭവപ്പെടില്ലെന്നും സൂചി വികസിപ്പിച്ചെടുത്ത ക്യോട്ടോ ഔഷധ സര്‍വകലാശാലയിലെ ഔഷധപഠന വിഭാഗം പ്രഫസര്‍ കന്‍ജി തകാഡ പറയുന്നു. ആറു വര്‍ഷത്തെ ശ്രമഫലമായാണ് തകാഡ സൂചി വികസിപ്പിച്ചത്. സൂചി രണ്ടു വര്‍ഷത്തിനകം തന്നെ ജപ്പാനിലെ ആശുപത്രികളില്‍ ഉപയോഗത്തില്‍ വന്നേക്കും. ഇന്ത്യയിൽ ഈ സൂചി എന്നെത്തുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.