
മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റ് ചിത്രം പഴശ്ശിരാജ ഡബ്ലിനിലെ മലയാളി പ്രേക്ഷകർക്കായി വെള്ളി, ശനി ദിവസങ്ങളിൽ പ്രദർശിപ്പിക്കുന്നതാണ്.ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കുറിച്യപ്പടയെക്കൂട്ടി ഒളിപ്പോരു നടത്തി വെള്ളപ്പട്ടാളത്തിന്റെ മുന്നിൽ നെഞ്ചുവിരിച്ചുനിന്ന നാട്ടുരാജാവിന്റെ കഥയിൽ മമ്മൂട്ടിയാണ് പഴശ്ശിരാജയായെത്തുന്നത്. ഗോകുലം ഗോപാലൻ നിർമ്മിച്ച് ഹരിഹരൻ സംവിധാനം ചെയ്ത പഴശ്ശിരാജ എം ടിയുടെ തൂലികയിൽ പിറന്നതാണ്. ഓസ്കാർ റസൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും വടക്കൻ കേരളത്തിന്റെ മനോഹാരിതയും ആസ്വദിക്കാൻ പഴ്ശ്ശിരാജ ഡിജിറ്റൽ തീയേറ്ററുകളിൽ തന്നെ കാണേണ്ടതാണ്. ഒ എൻ വി ഇളയരാജ കൂട്ടുകെട്ടിന്റെ ശ്രവണമനോഹര ഗാനങ്ങൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിലിടംനേടിയിട്ടുണ്ട്. തമിഴ് സൂപ്പർസ്റ്റാർ ശരത്കുമാർ,തെലുങ്ക് നടൻ സുമൻ, തിലകൻ , മനോജ് കെ ജയൻ, ദേവൻ, ജഗതി, ജഗദീഷ്, കനിഹ, പദ്മപ്രിയ തുടങ്ങിയ വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു. വെള്ളിയാഴ്ച മൂന്നുമണിക്ക് മാലഹൈഡ് റോഡിലെ കൂലൂക് യു സി ഐ സിനിമയിലാണ് ആദ്യപ്രദർശനം. കുട്ടികൾക്ക് പ്രവേശനം സൌജന്യമാണ്. വൻ തിരക്ക് പ്രതീക്ഷിക്കുന്നതുകൊണ്ട് ടിക്കറ്റുകൾ റിസർവ് ചെയ്യാൻ തോമസ് അസീസി 0872680296 നമ്പരിൽ ബന്ധപ്പെടുക. ടിക്കറ്റ് ചാർജ് 10 യൂറോ.