
മുസ്‌ലിങ്ങളുടെ ആത്മീയ നേതാവും മൂന്ന് പതിറ്റാണ്ടായി മുസ്‌ലിംലീഗിന്റെ അമരക്കാരനുമായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ (73) കാലയവനികയില്‍ മറഞ്ഞു. ശനിയാഴ്‌ച പുലര്‍ച്ചെ പാണക്കാട്ടെ കൊടപ്പനയ്‌ക്കല്‍ തറവാട്ടിലെ കുളിമുറിയില്‍ തങ്ങള്‍ തെന്നിവീണിരുന്നു. പരിശോധിക്കാനെത്തിയ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആസ്‌പത്രിയില്‍ നിരീക്ഷണാര്‍ഥം പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് മലപ്പുറത്തെ കെ.പി.എം. ആശുപത്രിയില്‍ അന്തരിച്ചത്. കബറടക്കം ഇന്നു മൂന്നിനു പാണക്കാട്ട് ജുമാമസ്‌ജിദ് കബര്‍സ്‌ഥാനില്‍.