
മലയാള സിനിമയിലെ പൗരുഷ പ്രതീകമായ മഹാനടന്‍ മുരളി അന്തരിച്ചു. ഇന്നലെ രാത്രി 8.20നാണ് മുരളി യാത്രയായത്. അന്‍പത്തിയഞ്ച് വയസ്സായിരുന്നു. പ്രമേഹ രോഗിയായിരുന്ന മുരളിയെ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വച്ച് ഹൃദയാഘാതമുണ്ടാവുകയും ന്യുമോണിയ ബാധിക്കുകയും ചെയ്തു. പിന്നീട് നില മെച്ചപ്പെടുന്നതായി തോന്നിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സി.പി.എം. സഹയാത്രികനായിരുന്ന മുരളി സംസ്‌ഥാന സംഗീത നാടക അക്കാദമി ചെയര്‍മാനും ചലച്ചിത്ര അക്കാദമി നിര്‍വാഹക സമിതി അംഗവുമായിരുന്നു. ശൈലജയാണ് ഭാര്യ. കാര്‍ത്തിക മകളാണ്. ഇന്ന് വൈകീട്ട് 5 മണിക്ക് അരുവിക്കരയില്‍ ശവസംസ്‌കാരം നടക്കും.