
മൈക്കൽ ജാക്സന് ലോകമെമ്പാടുമുള്ള കോടിക്കണക്കിനാരാധകർ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. ജാക്സൺ അവസാനമായി റിഹേഷ്സൽ നടത്തിരുന്ന ലോസ് ആഞ്ചലസിലെ സ്റ്റെയ്പിൾ സെന്ററിൽ തന്നെയായിരുന്നു ആരാധകരും, സുഹൃത്തുക്കളും, കുടുംബാഗങ്ങളും അദ്ദേഹത്തിന് അന്ത്യാഞ്ജലികളർപ്പിച്ചതും. മൈക്കൽ ആഗ്രഹിച്ചിരുന്നപോലെ സംഗീതസാന്ദ്രമായിരുന്ന വിടവാങ്ങൽ ചടങ്ങിനൊടുവിൽ മകൾ പാരിസ് തന്റെ പ്രിയപ്പെട്ട ഡാഡിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ചടങ്ങു വീക്ഷിച്ച ജനകോടികളുടെ കണ്ണുകൾ നനച്ചു...