--------------------------------------------------------------- 1 യൂറോ = 61.85രൂപ..മലയാള സിനിമ ചട്ടമ്പിനാട് 21, 22 പകൽ 11 ന് സ്റ്റില്ലൊർഗൻ ഒർലാന്റൊയിൽ.. .



Reading Problem..??..
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here

2009, ജൂൺ 29, തിങ്കളാഴ്‌ച

പല മൊബൈൽ ഒരു ചാർജർ!

യൂറോപ്യൻ ഇൻഡസ്ട്രിയൽ കമ്മിഷന്റെ നിർദ്ദേശപ്രകാരം അടുത്തവർഷം മുതൽ യൂറോപ്പിൽ നിർമ്മിക്കുന്ന മൊബൈൽ ഫോണുകൾക്കെല്ലാം ഉപയോഗിക്കാൻ പൊതുവായ ചാർജർ നിർമ്മിക്കുന്നതിനായി വൻ മൊബൈൽഫോൺ കമ്പനികൾ ധാരണയിലെത്തി. നോക്കിയ, സോണി എറിക്ക്സൺ, മോട്ടൊറോള, എൽജി, സാംസങ് തുടങ്ങിയ കമ്പനികളാണ് ധാരണയിൽ ഒപ്പുവെച്ചത്. ഉപഭോക്താക്കൾക്ക് ഉപയോഗപ്രഥമായ ഈ നീക്കം ഭാവിയിൽ ഏതു മൊബൈൽ ഫോണും ആരുടെ ചാർജർ ഉപയോഗിച്ചും ചാർജ് ചെയ്യാവുന്ന രീതിയിൽ എളുപ്പമായി തീരും. പുതിയ മൊബൈൽ ഫോൺ വാങ്ങുമ്പോൾ പഴയ ചാർജർതന്നെ ഉപയോഗിക്കാവുന്നതിനാൽ ഇലക്ട്രോണിക് ഉല്പന്നങ്ങൾ പാഴാക്കി കളയുന്നതും ഒരു പരിധിവരെ തടയാൻ ഈ നീക്കം സഹായകരമായേക്കും. ഇനി സുഹൃത്തുക്കളുടെ വീട് സന്ദർശിക്കാൻ പുറപ്പെട്ടുകഴിയുമ്പോൾ ചാർജർ എടുക്കാൻ മറന്നാലും വിഷമിക്കേണ്ട ആ സുഹൃത്ത് നമ്മുടെ ചാർജർ നോക്കിയിരിക്കുകയല്ലെങ്കിൽ രണ്ട് ഫോണുകളും ശബ്ദിച്ചേക്കും...

======================

എല്ലാ മലയാളികൾക്കും ഐറിഷ്മലയാളത്തിലേക്കു സ്വാഗതം. നിങ്ങൾക്കു താല്പര്യം തോന്നിയേക്കാവുന്ന വാർത്തകളും സംഭവങ്ങളും നിങ്ങളിലെത്തിക്കുകയെന്ന ശ്രമമാണീബ്ലോഗിനു പിന്നിൽ. അതോടൊപ്പം തന്നെ നിങ്ങൾ അറിഞ്ഞിരിരിക്കേണ്ട ചില വെബ്സൈറ്റുകളുടെ വിവരങ്ങളും..നിങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയച്ചുതരൂ..അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ആശംസകളറിയിക്കൂ..കഥകൾ, കവിതകൾ, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകാണണമോ. അയക്കേണ്ടവിലാസം. irishmalayalam@gmail.com

അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..