--------------------------------------------------------------- 1 യൂറോ = 61.85രൂപ..മലയാള സിനിമ ചട്ടമ്പിനാട് 21, 22 പകൽ 11 ന് സ്റ്റില്ലൊർഗൻ ഒർലാന്റൊയിൽ.. .



Reading Problem..??..
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here

2009, ജൂൺ 25, വ്യാഴാഴ്‌ച

മൈക്കൽ ജാക്സ്സൺ യാത്രയായി


പോപ് രാജാവ് മൈക്കൽ ജാക്സൺ (50) അദ്ദേഹത്തിന്റെ ലോസ് ആൻജലസ് വസതിയിൽ അബോധാവസ്ഥയിൽ കാണപ്പെടുകയും ശേഷം ആശുപത്രിയിൽ മരിച്ചതായി സ്ഥിരീകരീക്കുകയും ചെയ്തു. മരണകാരണം വ്യക്തമല്ലെങ്കിലും ഹൃദയസ്തംഭനമായിരുന്നിരിക്കാം എന്നുകരുതുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായതുകാരണം പാരാമെഡിക്കൽ ടീം അദ്ദേഹത്തെ ലോസ് ആഞ്ചലസിലെ UCLA മെഡിക്കൽ സെന്ററിലേയ്ക്ക് മാറ്റുകയായിരുന്നു.


ലണ്ടനിൽ അടുത്തമാസം നടത്താനിരുന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഷ്സലിനായി മൈക്കൽ ജാക്സൺ ലോസ് ആഞ്ചലസിലെ ബെൽ എയർ ബംഗ്ലാവ് വാടകയ്ക്കെടുത്തിരിക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നിട്ടും ജാക്സൺ ദിവസവും ആറ്മണിക്കൂർ സംഗീതസാമ്രാജ്യത്തിലേയ്ക്കുള്ള തിരിച്ചുവരവിനായി പരിശീലനം നടത്തുന്നുണ്ടായിരുന്നു. പോപ് സംഗീതത്തിലും ഡാൻസിലും മൈക്കൽ ജാക്സൺ സൃഷ്ടിച്ച വിസ്മയം ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർക്ക് ഇനിയൊരോർമ്മമാത്രം...ആ സംഗീതം ഒരിക്കലും മരിക്കില്ലെങ്കിലും....ആദരാഞ്ജലികളോടെ....

======================

എല്ലാ മലയാളികൾക്കും ഐറിഷ്മലയാളത്തിലേക്കു സ്വാഗതം. നിങ്ങൾക്കു താല്പര്യം തോന്നിയേക്കാവുന്ന വാർത്തകളും സംഭവങ്ങളും നിങ്ങളിലെത്തിക്കുകയെന്ന ശ്രമമാണീബ്ലോഗിനു പിന്നിൽ. അതോടൊപ്പം തന്നെ നിങ്ങൾ അറിഞ്ഞിരിരിക്കേണ്ട ചില വെബ്സൈറ്റുകളുടെ വിവരങ്ങളും..നിങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയച്ചുതരൂ..അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ആശംസകളറിയിക്കൂ..കഥകൾ, കവിതകൾ, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകാണണമോ. അയക്കേണ്ടവിലാസം. irishmalayalam@gmail.com

അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..