--------------------------------------------------------------- 1 യൂറോ = 61.85രൂപ..മലയാള സിനിമ ചട്ടമ്പിനാട് 21, 22 പകൽ 11 ന് സ്റ്റില്ലൊർഗൻ ഒർലാന്റൊയിൽ.. .



Reading Problem..??..
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here

2009, ജൂൺ 11, വ്യാഴാഴ്‌ച

വിജയനെ പ്രതിയാക്കി

എസ്‌.എന്‍.സി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ സി.പി.എം സംസ്‌ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതിമന്ത്രിയുമായ പിണറായി വിജയനെ ഏഴാം പ്രതിയാക്കി സി.ബി.ഐ. വ്യാഴാഴ്‌ച കുറ്റപത്രം ഫയല്‍ചെയ്‌തു. വൈദ്യുതി മന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടതായും വഞ്ചന നടത്തിയതായും അധികാര ദുര്‍വിനിയോഗം നടത്തിയതായും സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. പിണറായി വിജയന്‍ ഉള്‍പ്പെടെ ഒന്‍പത്‌ പ്രതികള്‍ കേസിലുണ്ട്‌. ഇന്നലെ ഉച്ചയ്‌ക്കാണു സി.ബി.ഐ. സംഘം അപ്രതീക്ഷിതവും നാടകീയവുമായി കുറ്റപത്രം എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്‌. പ്രത്യേക സി.ബി.ഐ. കോടതി ജഡ്‌ജി കെ.പി. ജ്യോതീന്ദ്രനാഥ്‌ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം പരിഗണിച്ച്‌ മേല്‍ നടപടികള്‍ സ്വീകരിക്കും.

======================

എല്ലാ മലയാളികൾക്കും ഐറിഷ്മലയാളത്തിലേക്കു സ്വാഗതം. നിങ്ങൾക്കു താല്പര്യം തോന്നിയേക്കാവുന്ന വാർത്തകളും സംഭവങ്ങളും നിങ്ങളിലെത്തിക്കുകയെന്ന ശ്രമമാണീബ്ലോഗിനു പിന്നിൽ. അതോടൊപ്പം തന്നെ നിങ്ങൾ അറിഞ്ഞിരിരിക്കേണ്ട ചില വെബ്സൈറ്റുകളുടെ വിവരങ്ങളും..നിങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയച്ചുതരൂ..അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ആശംസകളറിയിക്കൂ..കഥകൾ, കവിതകൾ, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകാണണമോ. അയക്കേണ്ടവിലാസം. irishmalayalam@gmail.com

അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..