--------------------------------------------------------------- 1 യൂറോ = 61.85രൂപ..മലയാള സിനിമ ചട്ടമ്പിനാട് 21, 22 പകൽ 11 ന് സ്റ്റില്ലൊർഗൻ ഒർലാന്റൊയിൽ.. .



Reading Problem..??..
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here

2009, മേയ് 28, വ്യാഴാഴ്‌ച

ഫാ:കോളിൻസ് പാർക്ക് തുറന്നു.

നോർത്ത് ഡബ്ലിനിൽ ഡൊണമിഡിനും പോർട്ട്മാനോക്കിനും സമീപത്ത് പുതുക്കി നിർമ്മിച്ച ഫാ: കോളിൻസ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു. അയർലണ്ടിലെ ആദ്യത്തെ ഊർജ്ജ സ്വയംപര്യാപ്തമായ ഈ പാർക്കിൽ യുവജനങ്ങൾക്കും, കുട്ടികൾക്കും, കുടുംബങ്ങൾക്കും വേണ്ടി 55 ഏക്കർ വിസ്തൃതിയിൽ ആധുനികവും എന്നാൽ പ്രകൃതിരമണീയവുമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്പോർട്സിനും വിനോദത്തിനും പ്രാധാന്യം നൽകി നിർമ്മിച്ചിരിക്കുന്ന ഫാ:കോളിൻസ് പാർക്കിന്റെ ആവശ്യത്തിനായുള്ള വൈദ്യുതി ഇവിടെ സ്ഥാപിച്ചിരിക്കുന്ന അഞ്ച് വിൻഡ് ടർബിൻസാണ് ഉത്പാദിപ്പിക്കുന്നത്. വിവിധയിനം സ്പോർട്സിനായി അഞ്ച് വിസ്തൃത പുൽമൈതാനവും കുട്ടികൾക്കായി വിവിധ റൈഡുകളുള്ള രണ്ട് വിനോദ കേന്ദ്രങ്ങളും, മീറ്റിങുകൾക്കും കലാപരിപാടികൾക്കുമായുള്ള ഓപ്പൺ സ്റ്റേജും,അയർലണ്ടിലെ അദ്യത്തെ സ്കേറ്റ് പാർക്കും, വാട്ടർ ഫീച്ചേർസ്, ചെസ് ബോർഡുകൾ എന്നിവയും, പിക്നിക്കിനായെത്തുന്ന കുടുംബങ്ങൾക്കായി തണൽ സ്ഥലങ്ങളും പാർക്കിന്റെ പ്രത്യേകതകളാണ്.
മധ്യത്തിലൂടെ ഒഴുകുന്ന നീലതടാകം ഈ പാർക്കിന് പകിട്ടേകുന്നു. ആരോഗ്യശ്രദ്ധാലുക്കൾക്ക് ജോഗിംങ്ങിനും സൈക്ക്ലിങ്ങിനുമായി പാർക്കിനുചുറ്റും നീണ്ടപാതയും മറ്റ് വ്യായാമ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 1970 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഫാ: കോളിൻസിന്റെ ഓർമ്മയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഈ പാർക്ക് അദ്ദേഹം കായികവിനോദത്തിന് നൽകിയിരുന്ന പ്രാധാന്യത്തിന്റേയും ദീർഘവീക്ഷണത്തിന്റേയും പ്രതിബിംബമാണ്. M50 നോർത്തിൽ മാലഹൈഡ് എക്സിറ്റിൽ നിന്നും N32വിലൂടെ ഡൊണമീഡിലെത്തി ദി ഹോൾ ഇൻ ദി വോൾ റോഡിൽ ക്ലോൺഗ്രിഫിൻ, ബെൽമയൺ എന്നീ റെസിഡൻഷ്യൽ എസ്റ്റേറ്റുകൾക്കടുത്താണ് ഫാ:കോളിൻസ് പാർക്ക് സ്ഥിതിചെയ്യുന്നത്.

======================

എല്ലാ മലയാളികൾക്കും ഐറിഷ്മലയാളത്തിലേക്കു സ്വാഗതം. നിങ്ങൾക്കു താല്പര്യം തോന്നിയേക്കാവുന്ന വാർത്തകളും സംഭവങ്ങളും നിങ്ങളിലെത്തിക്കുകയെന്ന ശ്രമമാണീബ്ലോഗിനു പിന്നിൽ. അതോടൊപ്പം തന്നെ നിങ്ങൾ അറിഞ്ഞിരിരിക്കേണ്ട ചില വെബ്സൈറ്റുകളുടെ വിവരങ്ങളും..നിങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയച്ചുതരൂ..അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ആശംസകളറിയിക്കൂ..കഥകൾ, കവിതകൾ, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകാണണമോ. അയക്കേണ്ടവിലാസം. irishmalayalam@gmail.com

അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..