--------------------------------------------------------------- 1 യൂറോ = 61.85രൂപ..മലയാള സിനിമ ചട്ടമ്പിനാട് 21, 22 പകൽ 11 ന് സ്റ്റില്ലൊർഗൻ ഒർലാന്റൊയിൽ.. .



Reading Problem..??..
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here

2009, മേയ് 23, ശനിയാഴ്‌ച

അയർലണ്ട് തിരിച്ചുവരവിലോ?



ആഗോള സാമ്പത്തിക മാന്ദ്യം താറുമാറാക്കിയ അയർലണ്ടിന്റെ സാമ്പത്തിക സ്ഥിതി ഒരു തിരിച്ചുവരവിന്റെ പാതയിലാണോയെന്നതാണ് ഇപ്പോൾ ചർച്ചാവിഷയം. മാന്ദ്യം കഴിയാറായെന്നും നമ്മൾ ഉടൻ കരകയറുമെന്നും പ്രധാനമന്ത്രി ബ്രയൻ കവൻ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. ഗവണ്മെന്റിൽ ജനങ്ങൾക്കുള്ള വിശ്വാസം കാത്തുസൂക്ഷിക്കാൻ ഒരു പ്രധാനമന്ത്രിയ്ക്ക് ബാധ്യതയുള്ളപോലെ സ്വന്തം പാർട്ടിയെ വരുന്ന ഇലക്ഷനിൽ രക്ഷപ്പെടുത്തുകയെന്ന ഉത്തരവാദിത്തവും അദ്ദേഹത്തിന്റേതുതന്നെ. ജൂൺ ആദ്യവാരം വോട്ടുചെയ്യാൻ പോകുന്നതിനുമുമ്പ് നമ്മൾ മാന്ദ്യത്തിൽനിന്നും കരകയറാൻ തുടങ്ങിയെന്ന സന്തോഷവാർത്ത കേൾക്കാൻ കഴിഞ്ഞത് പോളിങ് ബൂത്തുകളിൽ വോട്ടായിമാറുമെന്നാകും ഗവണ്മെന്റിന്റെ ചിന്ത. പക്ഷെ അയർലണ്ടിലെ സാധാരണക്കാരായ ജനങ്ങൾ റിസഷൻ തീരുന്നുണ്ടെന്നു കേൾക്കുന്നതല്ലാതെ ഇപ്പോഴും അതിന്റെ തിക്തഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവർതന്നെയാണ്.


ജോലിനഷ്ടപ്പെട്ട ലക്ഷത്തിലധികം പേരും ഇപ്പോഴും സോഷ്യൽ വെൽ ഫയർ ബെനിഫിറ്റിലാശ്രയിച്ചുതന്നെ ജീവിക്കുന്നു. ഓരോ ദിവസവും നൂറുകണക്കിന് ജോലികൾ നഷ്ടപ്പെട്ടുകോണ്ടിരിക്കുന്നു. ജോലിയിലുള്ളവർ പെൻഷൻ ലെവിയും വരുമാന ലെവിയുമുൾപ്പെടെ ഏകദേശം 10 ശതമാനത്തോളം ചുരുങ്ങിയ ശമ്പളം കൈപ്പറ്റുന്നു. മറ്റനവധിപേർ ചുരുക്കിയ വർക്കിംഗ് സമയത്തിൽ വെട്ടിക്കുറച്ച ശമ്പളവുമായി ഏതുനിമിഷവും ജോലിനഷ്ടപ്പെടാമെന്ന ഭീതിയിലുമാണ്. നിർമ്മാണ മേഖല നിശ്ചലമായിതന്നെ തുടരുന്നു. റിയലെസ്റ്റേറ്റ്,സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ ഇപ്പോഴും തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിട്ടില്ല്ല. അതിർത്തി മേഖലയിലെ സൂപ്പർമാർക്കറ്റുകളൊഴികെ മറ്റെല്ലായിടങ്ങളിലും അവശ്യസാധനങ്ങൾക്ക് വില ഇപ്പോഴും നോർത്ത് അയർലണ്ടിലേതിലും കൂടുതൽ തന്നെയാണ്, ഇവിടെ വിലകുറച്ചുകൊണ്ടുള്ള ചില ബിസിനസ്സ് തന്ത്രങ്ങളൊഴിച്ചാൽ. ജനങ്ങളെ റിപ്പബ്ലിക്കിൽ തന്നെ ഷോപ്പിംങ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു പാക്കേജും ഗവണ്മ്മെന്റിൽ നിന്നും കാണുന്നുമില്ല.


അനവധിപേർ മോർട്ട്ഗേജടവുകൾക്കുള്ള തുക കണ്ടെത്താനാകാത്ത അവസ്ഥയിലാണിപ്പോഴും. നിരവധിപേർ ജോലിതേടി അന്യരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നു. ചൈൽഡ് ബെനിഫിറ്റ് കുറച്ചതും, ഏർളി ചൈൽഡ് കെയർ സപ്ളിമെന്റ് പകുതിയാക്കിയശേഷം അടുത്തവർഷം മുതൽ നിർത്തലാക്കാനുള്ള തീരുമാനവും ഈ ബെനിഫിറ്റുകളെ ആശ്രയിച്ചുപോന്ന അനവധി കുടുംബങ്ങളെ വെട്ടിലാക്കിയിരിക്കുന്നു. വിദേശ ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്ന വർക്ക്പെർമിറ്റ് നിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തു. ടാക്സും ലെവിയും കൂട്ടിയും മോർട്ട്ഗേജ് ഇന്ററസ്റ്റ് റിലീഫ് പോലുള്ള ആനുകൂല്യങ്ങൾ എടുത്തുകളഞ്ഞും സാധാരണക്കാരുടെ ജീവിതം ദു:സ്സഹമാക്കുന്നതല്ലാതെ ഈ മാന്ദ്യത്തിൽനിന്നും കരകയറാനുള്ള പ്രായോഗിക നടപടികളൊന്നുംതന്നെ ഐറിഷ് ഗവണ്മെന്റ് നടപ്പിലാക്കുന്നില്ല എന്നതാണ് ദു:ഖസത്യം. നമ്മൾ മാന്ദ്യത്തിൽനിന്നും കരകയറുകയാണെന്ന് പറയുന്നതിനോടൊപ്പം അമേരിക്കമുതൽ ചൈനവരെയുള്ള ലോകരാഷ്ട്രങ്ങൾ കൈക്കൊണ്ടുകൊണ്ടിരിക്കുന്ന നടപടികൾ പഠിച്ച് ഈ രാജ്യത്തേയും ഒരു തിരിച്ചുവരവിന്റെ പാതയിലേയ്ക്ക് നയിക്കുകയാണ് അധികാരത്തിലിരിക്കുന്നവർ ചെയ്യേണ്ടത്.

======================

എല്ലാ മലയാളികൾക്കും ഐറിഷ്മലയാളത്തിലേക്കു സ്വാഗതം. നിങ്ങൾക്കു താല്പര്യം തോന്നിയേക്കാവുന്ന വാർത്തകളും സംഭവങ്ങളും നിങ്ങളിലെത്തിക്കുകയെന്ന ശ്രമമാണീബ്ലോഗിനു പിന്നിൽ. അതോടൊപ്പം തന്നെ നിങ്ങൾ അറിഞ്ഞിരിരിക്കേണ്ട ചില വെബ്സൈറ്റുകളുടെ വിവരങ്ങളും..നിങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയച്ചുതരൂ..അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ആശംസകളറിയിക്കൂ..കഥകൾ, കവിതകൾ, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകാണണമോ. അയക്കേണ്ടവിലാസം. irishmalayalam@gmail.com

അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..