
പ്രശസ്ത സംവിധായകനും നിര്‍മ്മാതാവും നടനുമായ ലാല്‍ അണിയിച്ചൊരുക്കിയ സൂപ്പർഹിറ്റ് ചലച്ചിത്രം ടു ഹരിഹർനഗർ സിനിമാപ്രേമികൾക്കായി അയർലണ്ടിൽ റിലീസായി. നാട്ടിൽ ആരാധകരുടെ വന്‍തിരക്കോടെ സൂപ്പര്‍ഹിറ്റിലേയ്ക്ക് കുതിക്കുകയാണ് ടു ഹരിഹർനഗർ. 18 വര്‍ഷങ്ങള്‍ക്കുമുമ്പ്റിലീസായ ഇന്‍ ഹരിഹര്‍നഗര്‍ എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമായ ഈ ചിത്രത്തില്‍ മുകേഷ്, ജഗദീഷ്, സിദിക്ക്, അശോകന്‍, ലക്ഷ്മിറായി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അലക്സ് പോള്‍ സംഗീതം നിര്‍വഹിച്ചിട്ടുള്ള ഈ ചിത്രത്തില്‍ ഉന്നം മറന്നു, ഏകാന്ത ചന്ദ്രികേ എന്നീ ഗാനങ്ങള്‍ റീമിക്സ് ചെയ്ത് ഉള്‍പെടുത്തിയിട്ടുണ്ട്. ജഗദീഷിന്റെ അപ്പുക്കുട്ടന്‍ ഇപ്രാവശ്യവും പ്രേക്ഷകലക്ഷങ്ങളില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുന്നു. മേയ് 16 ശനിയാഴ്ചയും, 17 ഞായറാഴ്ചയും ടാലാ യു സി ഐ (UCI ,Tallaght) തീയേറ്ററിൽ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഷോ. ടിക്കറ്റ് ഉറപ്പാക്കുന്നതിന് 0871390007 നമ്പരിൽ ബന്ധപ്പെടുക. ഹരിഹർനഗർപോലുള്ള നല്ല ചിത്രങ്ങൾ അയർലണ്ടിലെ പ്രേക്ഷകരിലെത്തിക്കാൻ നേതൃത്വം നൽകുന്ന സുഹൃത്തുക്കള്‍ക്ക് ഐറിഷ് മലയാളത്തിന്റെ അഭിനന്ദനങ്ങൾ. ഇത്തരം സംരഭങ്ങൾ വിജയിപ്പിക്കാനായാൽ പുതിയ ചിത്രങ്ങൾ കേരളത്തിനോടൊപ്പംതന്നെ അയർലണ്ടിലും റിലീസ് ചെയ്യാനുള്ള ശ്രമങ്ങളാരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.