--------------------------------------------------------------- 1 യൂറോ = 61.85രൂപ..മലയാള സിനിമ ചട്ടമ്പിനാട് 21, 22 പകൽ 11 ന് സ്റ്റില്ലൊർഗൻ ഒർലാന്റൊയിൽ.. .



Reading Problem..??..
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here

2009, ഏപ്രിൽ 28, ചൊവ്വാഴ്ച

ജീവിതചെലവുകൾ കുറയ്ക്കാൻ



സാമ്പത്തിക മാന്ദ്യം ജോലിനഷ്ടപ്പെടലിന്റെ രൂപത്തിലോ,ജോലിയിൽ തുടരുന്നവരുടെ ശമ്പളം വെട്ടിച്ചുരുക്കപ്പെട്ട നിലയിലോ മലയാളിസമൂഹമുൾപ്പെടെയുള്ളവർ അഭിമുഖീകരിക്കേണ്ടിവന്ന ഈയവസരത്തിൽ ചെലവുകളെങ്ങനെ ചുരുക്കാമെന്ന് നാമെല്ലാം ചിന്തിച്ചുതുടങ്ങിയല്ലോ. ഒരു കുടുംബത്തിനു ലഭികുന്ന വരുമാനത്തിന്റെ നല്ലൊരുപങ്കും താമസസൗകര്യത്തിനാണ് അയർലണ്ടിൽ ചിലവാകുന്നത്. ഏകദേശം 1000 ത്തിനും 1500നുമിടയിൽ യൂറോയെങ്കിലും വീട് വാടകയിനത്തിലോ, മോർട്ട്ഗേജായോ മാസയടവുള്ള, പ്രത്യേകിച്ചും ഡബ്ലിൻ പോലുള്ള സിറ്റികളിൽ ജീവിക്കുന്ന കുടുംബങ്ങൾക്ക് യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പലിശനിരക്കിലുണ്ടായ ഗണ്യമായ കുറവ് കുറെയേറെ ഗുണംചെയ്തിട്ടുണ്ട്. വേര്യബിൾ റേറ്റ് മോർട്ട്ഗേജിലുള്ളവർക്കാണ് ഇതിന്റെ ഫലം ഏറെലഭിച്ചിരിക്കുന്നത്. അതുകൊണ്ട് വേര്യബിൾ റേറ്റിൽ, പ്രത്യേകിച്ചും ട്രാക്കർ വേര്യബിൾ റേറ്റ് മോർട്ട്ഗേജുള്ളവർ അതിൽതന്നെ തുടരുന്നതായിരിക്കും ഇപ്പോൾ അഭികാമ്യം. യൂറോപ്യൻ സെൻട്രൽ ബാങ്ക് ഉടൻതന്നെ പലിശനിരക്ക് 0.25 ശതമാനംകൂടി കുറച്ച് 1 ലെത്തിക്കുമെന്നാണ് പ്രതീക്ഷ. ഫിക്സ്ട് റേറ്റിൽ വീട് ലോണുള്ളവർക്ക് പലിശനിരക്കിലുണ്ടായ കുറവ് ഗുണംചെയ്തിട്ടില്ല. ഫിക്സ്ട് റേറ്റിൽനിന്നും വേര്യബിൾ പോലുള്ള പാക്കേജുകളിലേയ്ക്കു മാറുന്നതാണ് ഈ സാഹചര്യത്തിൽ നല്ലതെങ്കിലും ബാങ്ക് ആവശ്യപ്പെടുന്ന കടുത്ത പെനാൽറ്റി താങ്ങാൻ കഴിയുന്നതാകില്ല. ഈ പെനാൽറ്റിയെടുത്തുകളഞ്ഞ് തിരിച്ചടവുകൾ കുറഞ്ഞ വേര്യബിൾപോലുള്ള ലോണുകളിലേയ്ക്ക് മാറുന്നതിന് വീടുടമകളെ സഹായിക്കാൻ ബാങ്കുകളെ നിർദ്ദേശിക്കുന്നതിനായി ഗവൺമെന്റ് ശ്രമം തുടങ്ങിയിട്ടുണ്ട്. കൂടുതൽ സൗകര്യപ്രഥമായ റേറ്റുകളെപറ്റി ബാങ്കുമായോ മോർട്ട്ഗേജ് ബ്രോക്കറുമായോ ചർച്ചചെയ്യുന്നത് ഗുണപ്പെട്ടേയ്ക്കും. പലിശനിരക്കിലുണ്ടായ കുറവും, ആവശ്യക്കാരുടെ അഭാവവും സിറ്റിയുൾപ്പടെയുള്ളിടങ്ങളിൽ വീടുവാടകയിലും വൻ കുറവിനിടയാക്കിയിട്ടുണ്ട്. ഈ ആനുകൂല്യം ലഭ്യമായിട്ടില്ലാത്തവർ വീടുടമയുമായോ, ഏജൻസിയുമായോ ഉടൻ ബന്ധപ്പെട്ട് വാടക കുറയ്ക്കാനായി ആവശ്യപ്പെടാവുന്നതാണ്. കഴിയുമെങ്കിൽ വീടുടമയുടെ അനുമതിയോടെ താമസിക്കുന്ന വീടിന്റെ ഉപയോഗിക്കാത്ത പാർക്കിങ് സൗകര്യം വാടകയ്ക്ക് നൽകി 100 യൂറോയോളം അതികമാസവരുമാനമുണ്ടാക്കുന്നവരുമുണ്ട്. ജോലി നഷ്ടപ്പെട്ട വീടുടമകൾ എത്രയും പെട്ടെന്ന് ബാങ്കുമായി ബന്ധപ്പെട്ട് മോർട്ട്ഗേജ് ബ്രേക്ക് തരപ്പെടുത്തണം.

കറന്റ്, ഗ്യാസ്,പിന്നെ ഇന്റർനെറ്റ്-ഫോൺ-ടിവി എന്നീ സ്ഥിരബില്ലുകൾ എങ്ങിനെ കുറയ്ക്കാമെന്ന് ഒരുമലയാളി കുടുംബത്തിന് ലേഖകന്റെ ഉപദേശം ആവശ്യമില്ലെന്നിരിക്കെ ,ബോർഡ് ഗ്യാസിന്റെ കറന്റ് കണക്ഷൻ ഇ.എസ്.ബി റേറ്റിനേക്കാൾ 10 മുതൽ 14 ശതമാനംവരെ കുറവോഫർചെയ്യുന്ന വിവരം അറിഞ്ഞിട്ടുണ്ടാകുമല്ലോ. വിന്ററിലെ ഞെട്ടിക്കുന്ന ഗ്യാസ്/ കറന്റ് ബില്ലുക്കളടച്ചവർ വീട്ടിലെ ഹീറ്റിങ് ക്ലോക്ക് അഡ്ജസ്റ്റുചെയ്ത് കുറച്ചുകാണും. ഉപയോഗശേഷം കമ്പ്യൂട്ടർ, ടിവി, മിക്സർ തുടങ്ങിയവയുടെ കണക്ഷൻ വിച്ഛേദിച്ചിടുന്നത് നല്ലശീലമാണ്. എയർകോമിനേക്കാൾ കുറഞ്ഞ ഓഫറുകളുള്ള മാഗ്നറ്റ്പോലുള്ള് മറ്റ് ടിവി-ഇന്റർനെറ്റ്-ഫോൺസർവീസുകൾ മാർക്കറ്റിലുണ്ട്. നാട്ടിലേയ്ക്ക് ഫോൺവിളിക്കാൻ justvoip, dialwise.ie, 13434.ie, smscall.ie, freecall.ie എന്നീ സൈറ്റുകളുടെ സേവനം ഗുണപ്രഥമാണ്. മൊബൈൽഫോൺ കോൾറേറ്റിലുള്ള ഓഫറുകളിലും ശ്രദ്ധിക്കുക.

ദൈനംദിനവീടാവശ്യത്തിനുള്ള സാധനങ്ങൾക്കായി ടെസ്ക്കോ പോലുള്ള വൻഷോപ്പിംഗ് സെന്ററുകളെമാത്രം ആശ്രയിച്ചിരുന്നവർ ലിഡ്ൽ, ആൾഡി, തുടങ്ങിയ താരതമ്യേന വിലകുറവുള്ളതും എന്നാൽ ഗുണമേന്മയുള്ളതുമായ സാധനങ്ങൾ ലഭ്യമായ ഷോപ്പുകളെയും ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കൾ ഷോപ്പിംഗിനു പുറപ്പെടുമുമ്പ് അവശ്യസാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നതും, എല്ലാ റീടെയിലറുടേയും വെബ്സൈറ്റുകൾ സന്ദർശിച്ച് അന്നത്തെ സ്പെഷ്യൽ ഓഫറുകളും, വിലവിവരവും താരതമ്യം ചെയ്യുന്നതും ഉപകാരപ്രഥമായിരിക്കും. ഇത്തരം ഷോപ്പുകളുടെ ലിങ്കുകൾ അഡ്മിനിസ്ട്രേറ്റർ ഈ ബ്ലോഗിലുൾപ്പെടുത്തിയിട്ടുണ്ട് .ഡ്രൈവിംഗ് ഇഷ്ടമുള്ളവർ നോർത്ത് അയർലണ്ടിലെ ന്യൂറിയിലോ സമീപപ്രദേശങ്ങളിലോ അധികനാളുപയോഗത്തിനും, ഇവിടെ വിലയേറിയ സാധനങ്ങൾക്കുമായി ഷോപ്പിങ് പ്ല്ലാൻ ചെയ്യുന്നത് ലാഭകരമാണ്, യൂകെ വീസായോടെ യാത്രചെയ്യുന്നതാകും സുരക്ഷിതം. ചില ഫാമുകൾ സന്ദർശിച്ച് മീൻ,കോഴിയിറച്ചി,ബീഫ്, മട്ടൺ എന്നിവ കുറഞ്ഞവിലയ്ക്ക് വാങ്ങുന്നവരേയും കാണുന്നുണ്ട്.

മിക്ക കാറുടമകളും ഐറിഷ് ഫുൾ ലൈസൻസ് സംഘടിപ്പിച്ചിട്ടുണ്ടാകുമല്ലോ. ഈ വിവരം ഇൻഷുറൻസ് കമ്പനിയെ അറിയിച്ച് വാർഷിക ഇൻഷുറൻസിൽ ഇളവ്നേടിയെടുക്കാവുന്നതാണ്. ഇന്ധനവില പല പമ്പിലും വ്യത്യാസമായി കാണാറുണ്ട്. വാഹന ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ പുതുക്കന്ന സമയത്ത് cornmarket,chill,insure,123, nononsense.ie തുടങ്ങിയ ബ്രോക്കർമാരുമായി ബന്ധപ്പെട്ട് കൊട്ടേഷനുകൾ താരതമ്യപ്പെടുത്തുന്നത് ചിലപ്പോൾ ലാഭകരമായ തുകയ്ക്ക് ഇൻഷുറൻസെടുക്കാൻ സഹായകമായേക്കും.

കുട്ടികളുടെ ജന്മദിനമുൾപ്പടെയുള്ള ആഘോഷങ്ങൾ പല കുടുംബങ്ങളുമിപ്പോൾ ഏറ്റവുമടുത്തവർക്കായിമാത്രം ചുരുക്കിയിട്ടുണ്ട്. രണ്ട്ലാർജ് ശീലം നിർത്താനാകാത്തവർ ഒരുസ്മാ‍ളാക്കി ചുരുക്കാൻ ലേഖകൻ നിർബന്ധിക്കില്ല.. എന്നാലും ആൾഡി, ലിഡ്ൽ എന്നിവിടങ്ങളിൽ കുറഞ്ഞവിലയ്ക്ക് ‘ഗുണമേന്മ‘യേറിയ ബിയർ,വൈൻ മുതലായവ ലഭ്യമാണെന്നകാര്യം ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ.


======================

എല്ലാ മലയാളികൾക്കും ഐറിഷ്മലയാളത്തിലേക്കു സ്വാഗതം. നിങ്ങൾക്കു താല്പര്യം തോന്നിയേക്കാവുന്ന വാർത്തകളും സംഭവങ്ങളും നിങ്ങളിലെത്തിക്കുകയെന്ന ശ്രമമാണീബ്ലോഗിനു പിന്നിൽ. അതോടൊപ്പം തന്നെ നിങ്ങൾ അറിഞ്ഞിരിരിക്കേണ്ട ചില വെബ്സൈറ്റുകളുടെ വിവരങ്ങളും..നിങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയച്ചുതരൂ..അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ആശംസകളറിയിക്കൂ..കഥകൾ, കവിതകൾ, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകാണണമോ. അയക്കേണ്ടവിലാസം. irishmalayalam@gmail.com

അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..