--------------------------------------------------------------- 1 യൂറോ = 61.85രൂപ..മലയാള സിനിമ ചട്ടമ്പിനാട് 21, 22 പകൽ 11 ന് സ്റ്റില്ലൊർഗൻ ഒർലാന്റൊയിൽ.. .



Reading Problem..??..
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here

2009, ഏപ്രിൽ 20, തിങ്കളാഴ്‌ച

കരുത്തിന്റെ ക്രിക്കറ്റ് രൂപം..



54, 82, 55. ക്രിക്കറ്റിൽനിന്നും വിരമിച്ച ഒരു കളിക്കാരൻ അവസാന മൂന്നിന്നിം‌ഗ്സുകളിൽ നേടിയ റൺസാണിവ. അതും ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ.!!. എന്നിട്ടും ആ കളിക്കാരൻ വിരമിച്ചോയെന്നൽഭുതം തോന്നുന്നുവോ. ഒരു അർദ്ധ സെഞ്ച്വറി ഒരു വർഷം ടീമിൽ കടിച്ചുതൂങ്ങാൻ കച്ചിത്തുരുമ്പായി കാണുന്ന ഇന്ത്യൻ‌ക്കളിക്കാരെസംബന്ധിച്ചിടത്തോളം ഇതൊരു അൽഭുതമായേക്കാം. മാത്യൂ ലോറൻസ് ഹെയ്ഡൻ എന്ന മഹാനായ ക്രിക്കറ്റർ 2009 ജനുവരി 13 ന് നടത്തിയ പത്രസമ്മേളനത്തിൽ തന്റെ വിരമിക്കൽ തീരുമാനം അറിയിച്ചപ്പോൾ ആസ്ട്രേലിയക്കു നഷ്ടപ്പെട്ടതു എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാനെയായിരുന്നു. കരുത്തിന്റെ ആള്രൂപമായിരുന്നു ഹെയ്ഡൻ - മാനസികമായും ശാരീരികമായും. ആ ബാറ്റിന്റെ കരുത്തറിയാത്ത ബൌളർമാർ കുറയും. വിമർശകർ അദ്ദേഹത്തിന്റെ സാങ്കേതിക പരിമിതികളെക്കുറിച്ചു വാചാലകരാകുമ്പോൾ, ക്രീസിനു ഒരു വാര മുൻപിൽ ചുവടുറപ്പിച്ചു, സ്പിൻ, പേസ് വ്യത്യാസങ്ങളീല്ലാതെ പന്തുകളെ ബൌണ്ടറി കടത്തുകയായിരുന്നു ഹെയ്ഡൻ. ഇന്നിപ്പോൾ ഹെയ്ഡനെ ഓർമ്മിക്കാൻ കാരണമുണ്ട്. ക്രിക്കറ്റിന്റെ ക്യാപ്സൂൾ പതിപ്പായ റ്റ്വെന്റി-20 യിൽ ഈ കളിക്കാരന്റെ പ്രകടനം തന്നെ. ഇന്നു(20-04-09) ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ ഹെയ്ഡൻ നേടിയതു 65 റൺസ്. 22 ബോളുകളിലാണദ്ദേഹം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടേ ഐ.പി.എൽ ഇൽ ഏറ്റവും അധികം റൺസെടുക്കുന്ന താരവുമായിരിക്കുന്നു ഈ ബാറ്റ്സ്മാൻ. ഹെയ്ഡന്റെ രക്തത്തിനായി മുറവിളി കൂട്ടിയിരുന്ന ആസ്ട്രേലിയൻ പത്രങ്ങളെന്തെഴുതുമോ ആവോ.


ടെസ്റ്റിലും ഏകദിനങ്ങളിലേയും ഹെയ്ഡന്റെ പ്രകടനങ്ങളിതാ..
Mat Inns NO Runs HS Ave 100 50
Tests 103 184 14 8625 380 50.73 30 29
ODIs 161 155 15 6133 181* 43.80 10 36

ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിലും അവസാന മത്സരത്തിലും സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരനേയുള്ളൂ. ഡെസ്മണ്ട് ഹെയ്ൻസ്. 22-02-78 ഇൽ ആസ്ട്രേലീയക്കെതിരെ 148 റൺസ് നേടിയാണു ഹെയ്ൻസ് ക്രിക്കറ്റ് ലോകത്തെ തന്റെ വരവറിയിച്ചത്. പിന്നീട് 05-03-94 ഇൽ, ഇംഗ്ലണ്ടിനെതിരെ 115 റൺസു നേടിയദ്ദേഹം തന്റെ പാഡഴിച്ചു. ഇരു മത്സരങ്ങളിലും ഹെയ്ൻസായിരുന്നു കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പേട്ടത്. അവസാന ആറു ഇന്നിംഗ്സുകളിൽ ഹെയ്ന്സ് നേടിയ സ്കോറുകൾ കാണണോ. 51, 23, 17, 53, 83, 115


======================

എല്ലാ മലയാളികൾക്കും ഐറിഷ്മലയാളത്തിലേക്കു സ്വാഗതം. നിങ്ങൾക്കു താല്പര്യം തോന്നിയേക്കാവുന്ന വാർത്തകളും സംഭവങ്ങളും നിങ്ങളിലെത്തിക്കുകയെന്ന ശ്രമമാണീബ്ലോഗിനു പിന്നിൽ. അതോടൊപ്പം തന്നെ നിങ്ങൾ അറിഞ്ഞിരിരിക്കേണ്ട ചില വെബ്സൈറ്റുകളുടെ വിവരങ്ങളും..നിങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയച്ചുതരൂ..അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ആശംസകളറിയിക്കൂ..കഥകൾ, കവിതകൾ, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകാണണമോ. അയക്കേണ്ടവിലാസം. irishmalayalam@gmail.com

അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..