
ആഗോളസാമ്പത്തികമാന്ദ്യം രൂക്ഷമായി ബാധിച്ച അയർലണ്ടിൽ ജോലിചെയ്യുന്ന ആയിരത്തിലധികം ഇന്ത്യൻ നഴ്സുമാരുടെ ഭാവി തുലാസ്സിലാക്കികൊണ്ട് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ഗവണ്മെന്റിന്റെ പുതിയ മൊറട്ടോറിയം പ്രയോഗിച്ചുതുടങ്ങി. പൊതുമേഖലയിൽ മാർച്ച് 27 മുതൽ 2010 അവസാനം വരെ പുതിയ റിക്രൂട്ട്മെന്റ്കളും സ്ഥാനകയറ്റങ്ങളും അലവൻസുകളും നിർത്തലാക്കിക്കൊണ്ടുള്ള നാഷണൽ ഡയറക്ടർ ഒഫ് ഹ്യൂമൻ റിസോഷ്സസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹെൽത്ത്സർവീസിലും നിയമനങ്ങൾ തത്ക്കാലത്തേയ്ക്ക് നിറുത്തിയിരിക്കുന്നത്. ഇപ്പോൾ താത്ക്കാലിക കരാറിൽ ജോലിചെയ്യുന്ന അനേകം നഴ്സുമാർ അവരുടെജോലി സ്ഥിരപ്പെടുത്താനുള്ള കരാറിന്റെ അവസാന പേപ്പർ ജോലികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഈ ഉത്തരവെത്തുന്നത്. സ്ഥിരകരാർ ലഭിക്കില്ലെന്നുമാത്രമല്ല ഇവരുടെ താത്കാലിക കരാർ പുതുക്കിക്കിട്ടാനുള്ള സാധ്യതയും ഈ അവസരത്തിൽ ഇല്ലാതായിരിക്ക്കുകയാണ്. ഹെൽത്ത് സർവീസിൽ സ്ഥിരജോലി പ്രതീക്ഷിച്ചിരുന്ന അനേക്കം സൈക്ക്യാട്രിക് നർഴ്സുമാരെയും ഈ മൊറട്ടോറിയം ബാധിച്ചിട്ടുണ്ട്. ഇവരിൽ മിക്കവരും തന്നെ താത്ക്കാലിക കരാറിൽ ജോലീചെയ്യുന്നതും, പേപ്പർ ജോലികൾ പൂർത്തിയാക്കി സ്ഥിരകരാറിൽ എംപ്ലോയറുടെ ഒപ്പ് മാത്രം ലഭിക്കാൻ കാത്തിരിക്കുന്നവരുമാണ്. മറ്റ് ജോലികളുടെ ലഭ്യതക്കുറവും, ആശുപത്രികൾ ഏജൻസിജോലികൾ കുറയ്ക്കുകയും ചെയ്തിട്ടുള്ള സന്ദർഭത്തിൽ താത്ക്കാലിക കരാർ പുതുക്കാറായ നഴ്സുമാർ ആശങ്കയിലാണ്.
60000 യൂറോയിൽ താഴെ വാർഷിക ശമ്പളമുള്ള മിഡ് വൈഫുമാരെ ഗ്രീൻകാർഡ് ലഭ്യതാലിസ്റ്റിൽ നിന്നും എടുത്തുമാറ്റിയത് ഈ മേഖലയിൽ ജോലിപ്രശ്നങ്ങളുള്ളവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അനവധി നഴ്സുമാരുടെ കുടുംബങ്ങൾ ഒരാളുടെ വരുമാനത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞുപ്പോകുന്ന അയർലണ്ടിലെ പ്രത്യേകസാഹചര്യത്തിൽ, താത്ക്കാലിക കരാറിൽ ജോലിചെയ്യുന്ന പങ്കാളിയുടെ ജോലിസ്ഥിരതയിലുണ്ടാകാൻ പോകുന്ന അസ്ഥിരത ഈ കുടുംബങ്ങളെ ഭീതിയിലാക്കുന്നു. യൂണിയനുകൾ ഹെൽത്ത് സർവീസ് മനേജ്മെന്റുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും പ്രതീക്ഷപുലർത്താൻ കഴിയുന്ന അവസ്ഥയല്ല നിലവിലുള്ളത്. അയർലണ്ടിന്റെ ഭാവി ഒട്ടുംതന്നെ ശോഭനമല്ലാതിരിക്കുന്ന ഈ സാഹചര്യത്തിൽ ആസ്ട്രേലിയ, ന്യൂസീലാന്റ് എന്നീ രാജ്യങ്ങളിൽ നഴ്സ് രജിസ്ടേഷൻ തരപ്പെടുത്താൻ ശ്രമിക്കുന്നത് ബുദ്ധിപരമായ നീക്കമായിരിക്കും.