
ഉത്തരകൊറിയയുടെ വിവാദ റോക്കറ്റ് പരീക്ഷണം അമേരിക്കയുള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ അപലപിച്ചു.വടക്കന്‍ കൊറിയയിലെ മുസുദാന്‍ റിയില്‍ നിന്നും പറന്നുയര്‍ന്ന തയോപോഡോങ്-2 എന്ന ദീര്‍ഘ ദൂരമിസൈല്‍ ജപ്പാനുമുകളിലൂടെ യാത്രചെയ്ത് പസഫിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു. വാര്‍ത്താ വിനിമയ ഉപഗ്രഹമാണ് വിക്ഷേപിച്ചതെന്ന് കൊറിയ പറയുന്നുണ്ടങ്കിലും അമേരിക്കവരെ ആക്രമണപരിധിയുള്ള മിസൈലാണ് ഇതെന്നാണ് ലോകം സംശയിക്കുന്നത്. മേഖലയില്‍ ഒരു യുദ്ധം പൊട്ടിപുറപ്പെടാന്‍ സാധ്യതയുള്ള ഈ പരീക്ഷണം പ്രകോപനപരമാണന്നും ഐക്യരാഷ്ട്രസഭാ രക്ഷാസമതി അടിയന്തര യോഗം ചേര്‍ന്ന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ആവശ്യപ്പെട്ടു. ഉത്തര കൊറിയ എതിര്‍പ്പുകളെ അതിജീവിച്ച് നടത്തിയ റോക്കറ്റ് പരീക്ഷണം പൂര്‍ണ്ണവിജയമല്ലെന്നും അമേരിക്ക ആരോപിക്കുന്നുണ്ട്.