
ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് സുരേഷ്ഗോപി നായകനായ IG പ്രേക്ഷകരുടെ നല്ല അഭിപ്രായം നേടി നിറഞ്ഞസദസ്സില്‍ പ്രദര്‍ശിപ്പിച്ചുവരുന്നു. കേരളത്തിലെ സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ കോര്‍ത്തിണക്കി ചടുലമായ സംഭാഷണത്തിന്റെ അകമ്പടിയോടെ കഥപറയുന്ന IG ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടാനാണ് സാധ്യത. രാജന്‍ പി ദേവ്,സായി കുമാര്‍, വിജയ രാഘവന്‍, ആശിഷ് വിദ്യാര്‍ഥി,ലക്ഷ്മി,അനിത നായര്‍,നന്ദിനി എന്നിവര്‍ അഭിനയിച്ചിരിക്കുന്ന IG യുടെ സംഗീതം എം ജയചന്ദ്രന്‍ നിര്‍വഹിച്ചിരിക്കുന്നു.