
ഇറ്റലിയിലെ ലാ അക്വിലോ പ്രദേശത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 3.30നുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഇരുന്നൂറിലേറെ പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.50000 പേരോളം ഭവനരഹിതരായതായാണ് റിപ്പോര്‍ട്ട്. തകര്‍ന്നു വീണ കേട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അനേകംപേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട് . രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റോമിന് 100 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള പുരാതന നഗരമായ ലാ അക്വിലയിലാണ് ഉൽഭവിച്ചത്.