
1912 ഏപ്രിൽ 12 ന് അയർലണ്ടിലെ കോർക്ക് സിറ്റിയ്ക്കടുത്തുള്ള കോബ് ഹർബറിൽ നിന്നും ആഢംബര കപ്പൽ ടൈറ്റാനിക് അതിന്റെ അവസാനയാത്ര പുറപ്പെട്ടതിന്റെ ഓർമ്മപുതുക്കൽ ചടങ്ങുകൾ ഇന്ന് നടക്കുന്നു. 2227 ഓളം യാതക്കാരും കപ്പൽ ജോലിക്കാരുമായി ന്യൂയോർക്കിലേയ്ക്കുള്ള യാത്രാമധ്യേ കോബ് ഹാർബറിലായിരുന്നു ടൈറ്റാനിക് അവസാന നങ്കൂരമിട്ടിരുന്നത്. അറ്റ്ലാന്റിക്കിലൂടെയുള്ള യാത്രയ്ക്കിടയിൽ മഞ്ഞുമലയിൽ തട്ടി ആഴക്കടലിലേയ്ക്ക് മുങ്ങിയ ടൈറ്റാനിക്കിൽ കോബിൽനിന്നും കയറിയ 79യാത്രക്കരുൾപ്പടെ 1503 യാത്രക്കാർ മരണപ്പെട്ടതായി കരുതുന്നു.