
മാഞ്ചസ്റ്ററിലും യു കെയിലെതന്നെ മറ്റു ജനത്തിരക്കേറിയ സ്ഥലങ്ങളിലും ബോംബ് സ്ഫോടനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയ 12 പേര്‍ അറസ്റ്റിലായി, ഇവരില്‍ 11 പേര്‍ പാകിസ്ഥാൻ സ്വദേശികളായ വിദ്യാര്‍ഥികളാണ്. ഷോപ്പിംഗ് സ്ഥലങ്ങള്‍ , പള്ളികള്‍ ,ഫുട്ബാള്‍കളി സ്ഥലങ്ങള്‍ എന്നിവയാകാം ഇവരുടെ ലക്ഷ്യങ്ങള്‍ എന്ന് കരുതുന്നു. ബ്രിട്ടീഷ് രഹസ്യാന്യോക്ഷണ വിഭാഗവും പോലീസും ദിവസങ്ങളായി അറസ്റ്റിലായ വിദേശികളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സിറ്റിയിലെ തിരക്കേറിയ സ്ഥലങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഇവരുടെ ഇന്റര്‍നെറ്റ് സന്ദേശങ്ങളും പോലീസ് നിരീക്ഷണത്തിലായിരുന്നു. ഈസ്റര്‍ അവധിക്കാലത്ത് നടത്താനിരുന്ന വന്‍ സ്ഫോടനപരമ്പരയാണ് പോലീസ് തകര്‍ത്തതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് എയര്‍പോര്‍ട്ടുകളില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി. പിടിയിലായവരെ ചോദ്യംചെയ്തുവരുന്നു. ഇവര്‍ താമസിച്ച സ്ഥലങ്ങള്‍ പോലീസ് റെയ്ഡ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.