--------------------------------------------------------------- 1 യൂറോ = 61.85രൂപ..മലയാള സിനിമ ചട്ടമ്പിനാട് 21, 22 പകൽ 11 ന് സ്റ്റില്ലൊർഗൻ ഒർലാന്റൊയിൽ.. .



Reading Problem..??..
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here

2010, മാർച്ച് 4, വ്യാഴാഴ്‌ച

അയർലണ്ടിൽനിന്നും ആസ്ട്രേലിയയ്ക്ക്


ആഗോള സാമ്പത്തിക മാന്ദ്യം ക്രൂരമായി വേട്ടയാടുന്ന അയർലണ്ടിൽ ജീവിക്കുന്ന അനേകം മലയാളികൾ അഭിമുഖീകരിക്കുന്നതും ആസന്നഭാവിയിൽ അനുഭവിക്കേണ്ടതായും വരുന്ന പ്രശ്നങ്ങൾ വായിച്ച് അങ്കലാപ്പിലായവരോട് ആസ്ട്രേലിയപോലുള്ള വിദേശരാജ്യങ്ങളിലെ സാധ്യതകളെക്കുറിച്ച് ലേഖകൻ കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. അടുത്തകാലത്ത് ആസ്ട്രേലിയയിൽ കുടിയേറിയ അനേകം സുഹൃത്തുക്കൾ അവിടുത്തെ ജീവിത സാഹചര്യങ്ങളും സാധ്യതകളും അയർലണ്ടിലേതുമായി താരതമ്യം ചെയ്യുകയുണ്ടായി. അതിൽ പ്രധാനമായുള്ളത് ഇഞ്ചിനീയറിങ്, നഴ്സിങ് തുടങ്ങിയ വിദഗ്ദ്ധ പരിശീലനം കൈമുതലായുള്ളവർക്ക് ആസ്ട്രേലിയൻ റെസിഡൻസിയോടുകൂടി ആരാജ്യത്ത് എത്തപ്പെടാമെന്നുള്ളതാണ്. ഏകദേശം ഒരുവർഷത്തിനുള്ളിൽ കുടുംബത്തിനുമൊത്തം റെസിഡൻസി ലഭിക്കുന്ന ജനറൽ സ്കിൽഡ് മൈഗ്രേഷൻ മുഖേനയോ, എളുപ്പത്തിൽ എംപ്ലോയർക്ക് സ്പോൺസർചെയ്യാൻ കഴിയുന്ന റസിഡൻസിയോടുകൂടിയോ ആസ്ട്രേലിയയിൽ എത്തുന്നതാകും അഭികാമ്യം.
ആസ്ട്രേലിയയിലെ നോർത്ത് ടെറിട്ടറിപോലുള്ള സ്ഥലങ്ങളിലേക്ക് അയർലണ്ടിൽ ജോലിചെയ്യുന്ന നഴ്സുമാർക്ക് ഒരുമാസത്തിന്നുള്ളിൽ രജിസ്റ്റർ ചെയ്യാനെളുപ്പമെന്നു മാത്രമല്ല, കുടിയേറ്റക്കാർക്ക് താത്പര്യമുള്ള സിഡ്നി ,മെൽബോൺ എന്നിടങ്ങളിലേയ്ക്ക് രജിസ്ട്രേഷൻ മാറ്റിക്കിട്ടാൻ കടമ്പകൾ കുറവുമാണ്. ടെലിഫോണിലൂടെയോ നേരിട്ടോ ഉള്ള ഇന്റർവ്യൂയിൽ ജോലിതരപ്പെട്ടാൽ മൂന്നുമാസങ്ങൾക്കുള്ളിൽതന്നെ 2 മുതൽ 4 വർഷംവരെ കാലാവധിയുള്ള ബിസിനസ് വീസായിൽ യാത്രതിരിക്കാവുന്നതാണ്. സിഡ്നിപോലുള്ള ചുരുക്കം സ്ഥലങ്ങളിലെ ചിലആശുപത്രികൾ ജീവനക്കാരെ സ്പോൺസർചെയ്ത റെസിഡൻസിയോടെയും കൊണ്ടുപോകുന്നുണ്ടെന്ന് കേൾക്കുന്നു. ബിസിനസ് വീസായിൽ ആസ്ട്രേലിയലെത്തുന്നവർക്ക് 3 മുതൽ 6 മാസത്തിനുള്ളിൽ ആശുപത്രി മാനേജുമെന്റുതന്നെ റസിഡൻസി തരപ്പെടുത്തിക്കൊടുക്കുന്നുമുണ്ട്, രണ്ട് വർഷത്തെ കരാറൊപ്പിടണമെന്ന് മാത്രം.
പങ്കാളിയ്ക്ക് ജോലിചെയ്യാനുള്ള വീസായോടെതന്നെ ആസ്ട്രേലിയയിൽ എത്തപ്പെടാമെന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യം, അവിടെയോരു ജോലി കണ്ടെത്താൻ പങ്കാളിയ്ക്ക് അയർലണ്ടിലനുഭവിക്കുന്നതുപോലെ കഷ്ടപ്പാടില്ലത്രേ. താമസ സൗകര്യങ്ങളൊരുക്കൽ, മെഡിക്കൽ ഇൻസുറൻസ് തുടങ്ങി പുതിയൊരു മേച്ചിൽപുറവുമായി താരതമ്യംപ്രാപിക്കാ‍നുള്ള സാധാരണ കടമ്പകൾ തരണംചെയ്ത് മിക്ക മലയാളികളും എത്തിയശേഷം മൂന്നുമാസങ്ങൾക്കുള്ളിൽതന്നെ ആസ്ട്രേലിയൻ ജീവിതവുമായിഴുകിചേരുന്നതായാണ് അറിയുന്നത്. ടാക്സിനുശേഷം ഏകദേശം 5000 ആസ്ട്രേലിയൻ ഡോളർ (ഓവർടൈം കൂടാതെ)മാസവരുമാനമുള്ള ഒരു നഴ്സിന് 1000 ഡോളർ വീട് വാടകയുൾപ്പടെ 2500 ഡോളറിനുള്ളിൽ കുടുംബചിലവുകൾ ഒതുക്കാവുന്നതാണ്. പങ്കാളിയ്ക്ക് ലഭിക്കാവുന്ന വരുമാനമുൾപ്പടെ നല്ലൊരുതുക സമ്പാദിക്കാവുന്നതേയുള്ളൂ. റസിഡൻസി ലഭിച്ചാൽ കുട്ടികൾക്കുള്ള ബെനിഫിറ്റ്, പഠനത്തിനുള്ള ഫീസിളവ്, മെഡിക്കൽ സൗജന്യങ്ങൾ, വീടുവാങ്ങാനുള്ള സാമ്പത്തിക സഹായം, ടാക്സിളവുകൾ, ഓവർടൈം ലഭ്യത എന്നിങ്ങനെ അനേകം ആനുകൂല്യങ്ങൾ വേറേയും. ലേഖകൻ പങ്കുവയ്ക്കുന്ന ആസ്ട്രേലിയൻ വിശേഷങ്ങൾ അയർലണ്ടിലെ ജോലിസ്ഥിരതയെക്കുറിച്ചുള്ള വിഷമതകളനുഭവിക്കുന്ന സുഹൃത്തുക്കൾക്ക് ആശ്വാസമേകുമെന്നു കരുതട്ടെ.

======================

എല്ലാ മലയാളികൾക്കും ഐറിഷ്മലയാളത്തിലേക്കു സ്വാഗതം. നിങ്ങൾക്കു താല്പര്യം തോന്നിയേക്കാവുന്ന വാർത്തകളും സംഭവങ്ങളും നിങ്ങളിലെത്തിക്കുകയെന്ന ശ്രമമാണീബ്ലോഗിനു പിന്നിൽ. അതോടൊപ്പം തന്നെ നിങ്ങൾ അറിഞ്ഞിരിരിക്കേണ്ട ചില വെബ്സൈറ്റുകളുടെ വിവരങ്ങളും..നിങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയച്ചുതരൂ..അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ആശംസകളറിയിക്കൂ..കഥകൾ, കവിതകൾ, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകാണണമോ. അയക്കേണ്ടവിലാസം. irishmalayalam@gmail.com

അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..