
മികച്ച പൊതുസേവനം നടത്തുന്ന എന്‍ജിനീയറര്‍മാര്‍ക്കു നല്‍കുന്ന അമേരിക്കയിലെ ഹൂവര്‍ പുരസ്‌കാരത്തിന് മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുല്‍കലം അർഹനായി.ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസേവനം ലഭ്യമാക്കാന്‍ നടപ്പാക്കിയ പദ്ധതിയാണ് അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുത്തത്. ആദ്യമായാണ് ഒരിന്ത്യാക്കാരന് ഹൂവര്‍ പുരസ്‌കാരം ലഭിക്കുന്നത്.ഏപ്രില്‍ 28ന് അദ്ദേഹം പുരസ്ക്കാരം ഏറ്റുവാങ്ങും.