
മാർച്ച് 30 ന് നടത്താനിരുന്ന ദേശീയ പണിമുടക്കിൽ നിന്നും യൂണിയനുകൾ നാടകീയമായി പിന്മാറി. പകരം പരാജയപ്പെട്ട ശമ്പള ചർച്ചകൾ സർക്കാരുമായി പുനരാരംഭിക്കുമെന്നാണറിയുന്നത്. സാമ്പത്തിക ദുരിതത്തിൽ സാധാരണജനങ്ങൽ വലയുമ്പോൾ സമരവുമായി മുന്നോട്ടുപോകാനുള്ള യൂണിയനുകളുടെ തീരുമാനം വൻ അമർഷത്തിനു കാരണമായിരുന്നു. ഒരു മുഖം രക്ഷിക്കൽ നടപടിയായാണീ പിന്മാറ്റത്തെക്കാണുന്നത്.