ഇന്ത്യയുടെ 15-മത് ലോകസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി 2009 ,ഏപ്രില്‍ 16,ഏപ്രില്‍ 22, ഏപ്രില്‍ 23,ഏപ്രില്‍ 30,മേയ് 7 മേയ് 13 എന്നീ തീയ്യതികളില്‍ നടക്കും. ഫലപ്രഖ്യാപനം മേയ് 16-നും നടക്കും. കേരളത്തിൽ ഏപ്രില്‍16 നാണു തിരഞ്ഞെടുപ്പ്. ഗ്രൂപ്പുതിരിഞ്ഞ പോരാട്ടങ്ങളും പുതിയ മുന്നണീബന്ധങ്ങളുമെല്ലാമായി ഈ തിരഞ്ഞെടുപ്പ് കൊഴുക്കുമെന്നുറപ്പ്. കേരളത്തിൽ ഇരു മുന്നണികളിലുമായ് മത്സരിക്കുന്ന പ്രമുഖരാരെന്നു കാണൂ.യു.ഡി.എഫ് സ്ഥാനാർത്ഥികൾ
കാസർഗോഡ് - ഷാഹിത കമാൽ
കണ്ണൂർ - കെ.സുധാകരൻ
കോഴിക്കോട് - എം.കെ.രാഘവൻ
വടകര - മുല്ലപ്പള്ളി രാമചന്ദ്രൻ
വയനാട് -എം. ഐ.ഷാനവാസ്
മലപ്പുറം - ഇ.അഹമ്മദ്
പൊന്നാനി - ഇ.ടി.മുഹമ്മദ് ബഷീർ
പാലക്കാട് - സതീശൻ പാച്ചേനി
ത്യശ്ശൂർ - പി.സി.ചാക്കോ
എറണാകുളം - കെ.വി.തോമസ്
ഇടുക്കി - ടി.തോമസ്
ചാലക്കുടി - കെ.പി.ധനപാലൻ
മാവേലിക്കര - കൊടിക്കുന്നേൽ സുരേഷ് പത്തനംതിട്ട - ആന്റോ ആന്റണി
കോട്ടയം - ജോസ് കെ.മാണി
ആലപ്പുഴ - കെ.സി.വേണുഗോപാൽ
കൊല്ലം - പെതമ്പര കുറുപ്പ്
ആലത്തൂർ -എൻ.കെ.സുധീർ
ആറ്റിങ്ങൽ - ഡോ.ജി.ബാലചന്ദ്രൻ തിരുവനന്തപുരം - ഡോ.ശശി തരൂർ
എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ
കാസർഗോഡ് - പി. കരുണാകരൻ
കണ്ണൂർ - കെ.കെ. രാഗേഷ്
കോഴിക്കോട് - മൊഹമ്മദ് റിയാസ്
വടകര - സതീദേവി
വയനാട് -എം. റഹ്‌മത്തുള്ള
മലപ്പുറം - ടി.കെ.ഹംസ
പൊന്നാനി - ഹുസൈൻ രണ്ടത്താണി
പാലക്കാട് - എം.ബി.രാജേഷ്
ത്യശ്ശൂർ - സി.എൻ.ജയദേവൻ
എറണാകുളം - സിന്ധു ജോയ്
ഇടുക്കി - കെ.ഫ്രാൻസിസ് ജോർജ്ജ്
ചാലക്കുടി - യു.പി.ജോസഫ്
മാവേലിക്കര - ആർ.എസ്.അനിൽ
പത്തനംതിട്ട - കെ.അനന്തഗോപൻ
കോട്ടയം - കെ.സുരേഷ് കുറുപ്പ്
ആലപ്പുഴ - ഡോ.കെ.എസ്.മനോജ്
കൊല്ലം - പി.രാജേന്ദ്രൻ
ആലത്തൂർ - പി.കെ.ബിജു
ആറ്റിങ്ങൽ - എ.സമ്പത്ത്
തിരുവനന്തപുരം - പി.രാമചന്ദ്രൻ
ഇവരെക്കൂടാതെ മറ്റൊരു പ്രമുഖൻകൂടി ഇത്തവണ തിരഞ്ഞെടുപ്പുഗോദായിൽ അങ്കം കുറിക്കുന്നുണ്ട്. അതു മറ്റാരുമല്ല കെ.മുരളീധരൻ തന്നെ. എൻ.സി.പി യുടെ വയനാട്ടിലെ സ്ഥാനാർത്ഥിയാണ് മുരളീദരൻ. ജയിക്കാൻ തന്നെയാണു മുരളി മത്സരിക്കുന്നതെന്ന കരുണാകരന്റെ പ്രസ്താവനയും ജനതാദളിന്റെ പിന്തുണ തേടും എന്ന മുരളിയുടെ വാക്കുകളും കൂട്ടി വായിക്കുമ്പോൾ വയനാട്ടിൽ തീപാറുമെന്നുറപ്പ്.