മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ചട്ടമ്പിനാട് ഈ മാസം 21, 22 (ശനി, ഞായർ ) തീയതികളിൽ പകൽ 11 മണിക്ക് ഡബ്ലിനിലെ സ്റ്റില്ലോർഗൻ ഒർമാന്റോ തീയറ്ററിൽ പ്രദർശിപ്പിക്കുന്നു. പ്ലേഹൌസിന്റെ ബാനറിൽ ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാടിന്റെ കഥ, തിരക്കഥ, സംഭാഷണം ബെന്നി പി നായരമ്പലം. സൂപ്പർഹിറ്റ് ഗാനങ്ങൾ അലക്സ് പോൾ ചിട്ടപ്പെടുത്തിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള നിർവ്വഹിച്ചിരിക്കുന്നു. വീരേന്ദ്ര മല്ലയ എന്ന ശക്തമായ കഥാപാത്രത്തെ കന്നട കലർന്ന മലയാള സംഭാഷണത്തിലൂടെ മമ്മൂട്ടി ഗംഭീരമാക്കിയിരിക്കുന്ന ചട്ടമ്പിനാടിൽ സിദ്ദിക്ക്, മനോജ് കെ ജയൻ, സുരാജ് വെഞ്ഞാറമൂട്, സലിം കുമാർ, ജനാർദ്ദനൻ, വിനു മോഹൻ, ലക്ഷ്മി റായ്, മൈഥിലി എന്നിവരും അണിനിരക്കുന്നു. മനോഹരമായ ലൊക്കേഷനും, ആക്ഷൻ രംഗങ്ങളും, സുരാജ് - സലിംകുമാർ ടീമിന്റെ സൂപ്പർ കോമഡിയും നിറഞ്ഞ ചട്ടമ്പിനാട് കേരളത്തിൽ വമ്പൻ ഹിറ്റായ ചിത്രമാണ്. വേൾഡ് മലയാളി കൌൺസിൽ അയർലണ്ട് പ്രോവിൻസ് മലയാളി പ്രേക്ഷകർക്കായി എത്തിക്കുന്ന ചട്ടമ്പിനാടിന്റെ ടിക്കറ്റിനായി 08705577833 നമ്പരിൽ ബന്ധപ്പെടുക. കുട്ടികൾക്ക് പ്രവേശനം സൗജന്യം.
---------------------------------------------------------------
Reading Problem..??..
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here
2010 മാർച്ച് 18, വ്യാഴാഴ്ച
======================
എല്ലാ മലയാളികൾക്കും ഐറിഷ്മലയാളത്തിലേക്കു സ്വാഗതം. നിങ്ങൾക്കു താല്പര്യം തോന്നിയേക്കാവുന്ന വാർത്തകളും സംഭവങ്ങളും നിങ്ങളിലെത്തിക്കുകയെന്ന ശ്രമമാണീബ്ലോഗിനു പിന്നിൽ. അതോടൊപ്പം തന്നെ നിങ്ങൾ അറിഞ്ഞിരിരിക്കേണ്ട ചില വെബ്സൈറ്റുകളുടെ വിവരങ്ങളും..നിങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയച്ചുതരൂ..അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ആശംസകളറിയിക്കൂ..കഥകൾ, കവിതകൾ, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകാണണമോ. അയക്കേണ്ടവിലാസം. irishmalayalam@gmail.com
അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..
