--------------------------------------------------------------- 1 യൂറോ = 61.85രൂപ..മലയാള സിനിമ ചട്ടമ്പിനാട് 21, 22 പകൽ 11 ന് സ്റ്റില്ലൊർഗൻ ഒർലാന്റൊയിൽ.. .



Reading Problem..??..
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here

2009 ഏപ്രിൽ 15, ബുധനാഴ്‌ച

വർക്ക് പെർമ്iറ്റ് ലഭ്യത കഠിനമാക്കി




വിദേശജോലിക്കാർക്ക് നൽകികൊണ്ടിരിക്കുന്ന ഗ്രീൻകാർഡുൾപ്പെടെയുള്ള വർക്ക്പെർമിറ്റുകളുടെ ലഭ്യത ഈ വർഷം ജൂൺ ഒന്ന് മുതൽ പുതുക്കിയ നിയമത്തിനനുസൃതമായി പരിമിതപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം ഐറിഷ് ഗവണ്മെന്റ് പുറത്തിറക്കി. ഇന്ത്യയുൾപ്പടെയുള്ള യൂ‍റോപ്യൻ മേഖലയിലല്ലാത്ത രാജ്യങ്ങളിലെ തൊഴിലന്യോക്ഷകരേയും കുടുംബങ്ങളേയും വളരെ പ്രതികൂലമായി ബാധിക്കുന്ന ഈ നിയമം ഇപ്പോൾ അയർലണ്ടിൽ വർക്ക്പെർമിറ്റിൽ ജോലിചെയ്യുന്ന അനേകംപേരുടെ പെർമിറ്റ് പുതുക്കലും ദുഷ്ക്കരമാക്കിയേക്കും. 30000 യൂറോയിൽ താഴെ വാർഷികശമ്പളമുള്ള ജോലികൾക്കും, ഡൊമസ്റ്റിക് തൊഴിലാളികൾ, ഹെവി ഡ്രൈവർ എന്നിവർക്ക്കും ജൂൺ 1 മുതൽ വർക്ക്പെമിറ്റ് അനുവധിക്കുകയില്ല. വർക്ക്പെർമിറ്റിനപേക്ഷിക്കുന്നതിന് മുമ്പ് ആ ജോലിക്കായി യൂറോപ്യൻ മേഖലയിലുള്ളവരെ തിരയാൻ അയർലണ്ടിൽ പരസ്യം നൽകേണ്ട കാലാവധി ഇനിമുതൽ ഇരട്ടിയാക്കും, അതായത് 8 ആഴ്ച ഫാസിലും(FAS), 6 ദിവസം പ്രധാന ദിനപത്രങ്ങളിലും തൊഴിൽ പരസ്യം പ്രദർശിപ്പിക്കണം.
ജീവിതപങ്കാളിക്ക് ജോലിക്കായി അപേക്ഷിക്കാവുന്ന സ്പൌസ് പെർമിറ്റിനും ചില പ്രധാന നിയന്തണങ്ങൾ ഏർപ്പെടുത്തി. സാധാരണ വർക്ക് പെർമിറ്റിന് വേണ്ടുന്ന ഫീസ് ,തൊഴിൽ പരസ്യം എന്നിവ ഇനിമുതൽ സ്പൌസ് പെർമിറ്റ് അപേക്ഷകൾക്കും ബാധകമാകും. ജൂൺ ഒന്നുമുതൽ വർക്ക് പെർമിറ്റിൽ ജോലിയിൽ പ്രവേശിക്കുന്നവരുടെ പങ്കാളികളുടെ വർക്ക്പെർമിറ്റ് അപേക്ഷകൾക്കാകും ഈ നിയമം ബാധകമാകുക. 6 മാസത്തിന് താഴെ കാലാവധിയുള്ള സ്പൌസ് പെർമിറ്റിന് 500 യൂറോയും 2 വർഷത്തേയ്ക്ക് 1000 യൂറോയുമാണ് അപേക്ഷാഫീസ്.
ഗ്രീൻ കാർഡിനർഹമായ വിദഗ്ധതൊഴിൽ ലിസ്റ്റിലും സുപ്രധാന മാറ്റങ്ങൾ വരുത്തി. അടുത്തകാലത്ത് നിർമ്മാണ മേഖലയിലെ ചില വിദഗ്ദ്ധജോലികൾ ഈ ലിസ്റ്റിൽനിന്നും മാറ്റിയത് കൂടാതെ, 30000 മുതൽ 59999 യൂറോവരെ വാർഷിക വരുമാനമുള്ള മിഡ് വൈഫ്, ഫിസിയോത്തെറാപിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യൽവർക്കർ, സ്പീച് ലാൻഗ്യാജ് തെറാപ്പിസ്റ്റ്, മെഡിക്കൽ ഫിസിസിസ്റ്റ് എന്നീ വിഭാവങ്ങളേയും, മാർക്കറ്റിംഗ് മാനേജർ, മറ്റ് ഫിനാൻഷ്യൽ സർവീസ് ജോലികളേയും ഗ്രീകാർഡ് ലഭ്യതാ ലിസ്റ്റിൽനിന്നും എടുത്തുമാറ്റി. 60000 യൂറോയ്ക്കുമുകളിൽ ശമ്പളവാഗ്ദാനമുണ്ടെങ്കിൽ ഈ തൊഴിലുകൾക്കും ഗ്രീൻ കാർഡ് ലഭ്യമാകും. ജൂൺ ഒന്നിന് ശേഷം അനുവധിക്കപ്പെടുന്ന വർക്ക്പെർമിറ്റ് പുതുക്കാനുള്ള അപേക്ഷാഫീസിലും വമ്പിച്ച വർദ്ധനയേർപ്പെടുത്തി. 6 മാസത്തേയ്ക്ക് 750 യൂറോ, 2 വർഷത്തേയ്ക്ക് 1500, 3 വർഷത്തേയ്ക്ക് 2250 യൂറോയുമാകും പുതുക്കിയ നിരക്ക്. സ്പൌസ് വർക്ക്പെർമിറ്റ് പുതുക്കാനും ഈ തുക ബാധകമായേക്കൂം. ഈ വർഷം ജൂൺ 1 ന് മുമ്പ് അനുവധിക്കപ്പെട്ട വർക്ക്പെർമ്മിറ്റിലോ വർക്കിംഗ് വീസായിലോയുള്ളവരുടെ പങ്കാളികളുടെ സ്പൌസ് പെർമിറ്റിന് ഈ ഫീസ് ബാധകമല്ല.
വിദഗ്ദ്ധതൊഴിൽ മേഖലയിൽ ഒട്ടുംതന്നെ സ്വയംപര്യാപ്തമല്ലാത്ത അയർലണ്ടിൽ ഹെൽത് സർവീസ് പോലുള്ള സുപ്രധാനമേഖലകളിൽ നെടുംതൂണുകളായി പ്രവർത്തിക്കുന്ന വിദേശജോലിക്കാരെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ, മറ്റ് ലോകരാഷ്ട്രങ്ങൾ കടുത്ത മാന്ദ്യത്തിൽനിന്നും കരകയറിതുടങ്ങുമ്പോഴൂം ഈ രാജ്യത്തിന്റെ ഭാവി ഇരുളിലാക്കാനേയുതകൂ. ദീർഘദൃഷ്ടിയോടെ ബുദ്ധിപരമായ തീരുമാനങ്ങളെടുക്കാൻകഴിവുള്ള മന്ത്രിമാരുൾപ്പെട്ട ഒരു ഗവണ്മെന്റാണ് ഈ പ്രതിസന്ധി തരണംചെയ്യാൻ നമുക്കാവശ്യം.

======================

എല്ലാ മലയാളികൾക്കും ഐറിഷ്മലയാളത്തിലേക്കു സ്വാഗതം. നിങ്ങൾക്കു താല്പര്യം തോന്നിയേക്കാവുന്ന വാർത്തകളും സംഭവങ്ങളും നിങ്ങളിലെത്തിക്കുകയെന്ന ശ്രമമാണീബ്ലോഗിനു പിന്നിൽ. അതോടൊപ്പം തന്നെ നിങ്ങൾ അറിഞ്ഞിരിരിക്കേണ്ട ചില വെബ്സൈറ്റുകളുടെ വിവരങ്ങളും..നിങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയച്ചുതരൂ..അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ആശംസകളറിയിക്കൂ..കഥകൾ, കവിതകൾ, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകാണണമോ. അയക്കേണ്ടവിലാസം. irishmalayalam@gmail.com

അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..