
ലണ്ടനിലെ മാഡം ടുസ്സാഡസ്സ് മ്യുസിയത്ത്തിനു വേണ്ടി രൂപകല്‍പന ചെയ്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെ മെഴുക് പ്രതിമ ഇന്നലെ മുംബായില്‍ സച്ചിന്‍തന്നെ അനാച്ഛാദനം ചെയ്തു. 1.9 കോടി രൂപയോളം ചിലവുചെയ്ത് ലണ്ടനില്‍ നിര്‍മ്മിച്ച പ്രതിമ ഇരുപതു ശില്പികളുടെ നാലുമാസം നീണ്ട പ്രയത്നഫലമാണ്. സച്ചിന്റെ ജന്മദിനമായ ഏപ്രിൽ 20 മുതൽ പ്രതിമ ലണ്ടനിൽ പ്രദർശനത്തിന് വയ്ക്കും. ഈ വർഷം കുടുംബസമേതം മ്യൂസിയം സന്ദർശിക്കുമെന്ന് തെണ്ടുൽക്കർ ഉറപ്പ്നൽകി