
അയർലണ്ടിൽ മെയ് 1 മുതൽ അഞ്ച് വാഹന കുറ്റകൃത്യങ്ങൾക്കുകൂടി പെനാൽറ്റി പോയിന്റുകൾ ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. NCT കൃത്യസമയത്ത് ചെയ്യാത്ത വാഹനങ്ങമോടിക്കുക, അപകടകരമായ കേടുപാടുകളുള്ള വാഹനമുപയോഗിക്കുക, റോഡ് സുരക്ഷിത സർട്ടിഫിക്കറ്റില്ലാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 5 പെനാൽറ്റി പോയിന്റും, NCT യിൽ നിർദ്ദേശിച്ച കേടുപാടുകൾ നീക്കാതിരിക്കുകയോ, ട്രക്കോടിക്കുമ്പോൾ തലപ്പാലത്തിൽ തട്ടുകയോ ചെയ്താൽ 3 പോയിന്റും ആണ് പുതുതായി നിശ്ചയിച്ചിരുന്നത്. ഐറിഷ് റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ശ്രമഭാഗമായാണ് ഈ പുതിയ നിയമം.