
ബ്രിട്ടണിലെ പുതിയ റിയാലിറ്റി ഷോയായ ‘ബ്രിട്ടൻ ഗോട്ട് ടാലന്റ്’ എന്ന ടി വി പരിപാടിയിൽ ലക്ഷക്കണക്കിന് പ്രേക്ഷകരേയും സൈമൺ കവൽ ഉൾപ്പെടെയുള്ള ജഡ്ജിങ് പാനലിനേയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് സൂസൻ ബോയൽ എന്ന 47 വയസ്സുകാരി വീട്ടമ്മ തരംഗമായി. ശ്രദ്ധേയമല്ലായിരുന്ന പരിചയപ്പെടുത്തലിനു ശേഷം ‘ഐ ഡ്രീംമ്ഡ് എ ഡ്രീം..’ എന്ന ഗാനം ആലപിച്ചുതുടങ്ങിയ സൂസൻ മിനിട്ടുകൽക്കുള്ളിൽ ലോകത്തെമ്പാടുമുള്ള പ്രേക്ഷകരുടെ മനംകവരുകയായിരുന്നു. യാഹൂ വീഡിയോയിൽ മാത്രം ഏകദേശം 40 ലക്ഷത്തോളംപേർ കണ്ടുകഴിഞ്ഞ സൂസന്റെ പ്രകടനം ഹോളിവുഡ് താരങ്ങളായ ഡെമി മൂറുൾപ്പെടെയുള്ളവരുടെ പ്രശംസ നേടിക്കഴിഞ്ഞു. സ്ക്കോട്ടിലന്റിൽ ചാരിറ്റി പ്രവർത്തകയാണ് സൂസൻ ബോയൽ.