
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഫാസില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന മോസ് ആന്‍ഡ് ക്യാറ്റ് ഏപ്രില്‍ 14 ന് റിലീസാകും. ദിലീപ് നായകനാകുന്ന ഈ ചിത്രത്തിലെ നായിക പുതുമുഖം അശ്വതിയാണ് . 9 വയസ്സുകാരി നിവേദിതയുടെ പ്രകടനം ഈ ചിത്രത്തെ ആകര്‍ഷണീയമാക്കിയേക്കും .ജഗതി,ഹരീശ്രീ അശോകന്‍ ,ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഔസേപ്പച്ചന്‍ ഈണംനല്‍കിയ 4 ഗാനങ്ങളുള്ള മോസ് ആന്‍ഡ് ക്യാറ്റിന്റെ നൃത്ത സംവിധാനം കലാ മാസ്റ്റര്‍ നിര്‍വഹിച്ചിരിക്കുന്നു. കുടുംബാന്തരീക്ഷത്തിലുള്ള ഒരു കോമഡി ചിത്രമായിരിക്കും മോസ് ആന്‍ഡ് ക്യാറ്റ് എന്ന് ഫാസില്‍ അഭിപ്രായപ്പെട്ടു.