--------------------------------------------------------------- 1 യൂറോ = 61.85രൂപ..മലയാള സിനിമ ചട്ടമ്പിനാട് 21, 22 പകൽ 11 ന് സ്റ്റില്ലൊർഗൻ ഒർലാന്റൊയിൽ.. .



Reading Problem..??..
Most of the posts in this blog are in malayalam language. To read them, you need to install any malayalam unicode fonts (Eg. AnjaliOldLipi). Also you can download Varamozhy which is a set of software that enable your computer to read and write in Malayalam. To Download VARAMOZHY Click Here

2009 ഏപ്രിൽ 8, ബുധനാഴ്‌ച

ബഡ്ജറ്റ് ഒറ്റ നോട്ടത്തില്‍


ഐറിഷ് ധനകാര്യ മന്ത്രി ബ്രയാന്‍ ലെനഹന്‍ ഇന്നലെ അവതരിപ്പിച്ച താത്ക്കാലിക ബഡ്ജറ്റ് സാധാരണക്കാരുടെ ജീവിതം വീണ്ടും ദുസ്സഹമാക്കിയേക്കും .ഒരു ശതമാനം ആയിരുന്ന വരുമാന ലെവി ഇരട്ടിയാക്കാനാണ് ബഡ്ജറ്റിലെ പ്രധാന തീരുമാനം. ഇനിമുതല്‍ 15000 യുറോമുതല്‍ 75000 യുറോവരെ വാര്‍ഷിക വരുമാനാമുള്ളവര്‍ക്ക് 2 ശതമാനം ലെവി ചുമത്തും. 75000 മുതല്‍ 175000 യുറോ വരുമാനക്കാര്‍ക്ക് 4 ശതമാനവും 175000 ത്തിന്‍ മുകളിലേക്ക് 6 ശതമാനവും ലെവി അടയ്ക്കണം.6 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കിട്ടികൊണ്ടിരുന്ന 1000 യൂറോ വാർഷിക പ്രത്യേക ബെനിഫിറ്റ് മേയ് മാസം മുതല്‍ പകുതിയാക്കാനും അടുത്ത വര്‍ഷം മുതല്‍ നിര്‍ത്തലാക്കാനുമുള്ള തീരുമാനം സാധാരണ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും.ഡിപ്പോസിറ്റ് അക്കൌണ്ട് പലിശയ്ക്ക് ചുമത്തിയിരുന്ന നികുതി 23ല്‍ നിന്നും 25 ശതമാനമാക്കി. സിഗരറ്റ് പാക്കറ്റിന് 25 സെന്റും ഡീസല്‍ ലിറ്ററിന് 5 സെന്റും കൂടും. വീട് ലോണിനുണ്ടായിരുന്ന പലിശയിളവ് ആദ്യത്തെ 7 വർഷത്തേക്ക് മാത്രമായി ചുരുക്കി. 20 വയസ്സൂവരെയുള്ളവർക്ക് തൊഴിലില്ലായ്മാ വേതനം 200 ൽ നിന്നും 100 യൂറോ ആയികുറച്ചു. 52000 യൂറോ വരെമാത്രം അടയ്ക്കേണ്ട 4 ശതമാനം സോഷ്യൽ ഇൻഷുറൻസ്-പി.ആർ.എസ്.ഐ-ഇനിമുതൽ 75036 യൂറോവരെയാക്കി ഉയർത്തി. സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താൻ സഹായകമല്ലാത്ത ബഡ്ജറ്റ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് എത്രത്തോളം സഹായകമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


======================

എല്ലാ മലയാളികൾക്കും ഐറിഷ്മലയാളത്തിലേക്കു സ്വാഗതം. നിങ്ങൾക്കു താല്പര്യം തോന്നിയേക്കാവുന്ന വാർത്തകളും സംഭവങ്ങളും നിങ്ങളിലെത്തിക്കുകയെന്ന ശ്രമമാണീബ്ലോഗിനു പിന്നിൽ. അതോടൊപ്പം തന്നെ നിങ്ങൾ അറിഞ്ഞിരിരിക്കേണ്ട ചില വെബ്സൈറ്റുകളുടെ വിവരങ്ങളും..നിങ്ങൾ പ്രസിദ്ധീകരിച്ചുകാണാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്കയച്ചുതരൂ..അതോടൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്കായ് ആശംസകളറിയിക്കൂ..കഥകൾ, കവിതകൾ, ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുകാണണമോ. അയക്കേണ്ടവിലാസം. irishmalayalam@gmail.com

അതോടൊപ്പം തന്നെ ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളെടെ അഭിപ്രായങ്ങളും നിർദ്ദേശ്ശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ..