
പ്രശസ്ത സംവിധായകനും നിര്‍മ്മാതാവും നടനുമായ ലാല്‍ അണിയിച്ചൊരുക്കിയ 2 ഹരിഹര്‍നഗര്‍ ആരാധകരുടെ വന്‍തിരക്കോടെ സൂപ്പര്‍ഹിറ്റിലേയ്ക്ക് കുതിക്കുന്നു. 18 വര്‍ഷങ്ങള്‍ക്കുമുമ്പ്റിലീസായ ഇന്‍ ഹരിഹര്‍നഗര്‍ എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമായ ഈ ചിത്രത്തില്‍ മുകേഷ്, ജഗദീഷ്, സിദിക്ക്, അശോകന്‍, ലക്ഷ്മിറായി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അലക്സ് പോള്‍ സംഗീതം നിര്‍വഹിച്ചിട്ടുള്ള ഈ ചിത്രത്തില്‍ ഉന്നം മറന്നു, ഏകാന്ത ചന്ദ്രികേ എന്നീ ഗാനങ്ങള്‍ റീമിക്സ് ചെയ്ത് ഉള്‍പെടുത്തിയിട്ടുണ്ട്. ജഗദീഷിന്റെ അപ്പുക്കുട്ടന്‍ ഇപ്രാവശ്യവും പ്രേക്ഷകലക്ഷങ്ങളില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുന്നുണ്ട്.