
എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ഇസ്രായേലുമായുള്ള ആയുധ ഇടപാട് തന്നെ റദ്ദാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. ആയുധ ഇടപാടിന് ശേഷമാണെങ്കിലും എന്തെങ്കിലും അഴിമതിയോ, കോഴയോ, പ്രലോഭനമോ കരാറുമായി ബന്ധപ്പെട്ട് ഉണ്ടായെന്ന് തെളിഞ്ഞാല്‍ ഇടപാട് റദ്ദാക്കാനും പണം മടക്കി വാങ്ങാനും കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനും അഞ്ചുവര്‍ഷത്തേയ്‌ക്ക് ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും അവസാനിപ്പിക്കാനും ഈ കരാറില്‍ വ്യവസ്ഥയുണ്ട്. ആയുധ ഇടപാടില്‍ അഴിമതി ഇല്ലെന്ന് ഉറപ്പാക്കാന്‍ മനുഷ്യസാധ്യമായി ചെയ്യാവുന്നതെല്ലാം ചെയ്‌തിട്ടുണ്ട് അഴിമതിയുടെ പഴുത് അടയ്‌ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടികളുടെ കരാറുകൾ നടക്കുന്ന ആയുധ ഇടപാടുകളെ അഴിമതിവിമുക്തമാക്കാൻ സുതാര്യ നിലപാടുകളെടുക്കന്ന ആന്റണിയുടെ നിലപാടുകൾ പ്രശംസനീയമാണ്.