
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ലോകത്തെ കരകയറ്റാന്‍ ആഗോള ധനകാര്യ സംവിധാനത്തിലേക്ക് ഒരു ലക്ഷം കോടി ഡോളര്‍ നൽകാൻ ജി-20 ഉച്ചകോടിയില്‍ തീരുമാനമായി. സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യങ്ങളെ സഹായിക്കാന്‍ അന്താരാഷ്ട്ര നാണയനിധിക്ക് (ഐ.എം.എഫ്.) 75,000 കോടി ഡോളര്‍ അധികമായി ലഭ്യമാക്കും.നികുതി വെട്ടിപ്പിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതിന് കൂട്ടുനിൽക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും സ്വതന്ത്ര വ്യാപാര നിയമം ലംഘിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും നടപടികളെടുക്കാനും ഉച്ചകോടിയില്‍ തീരുമാനമായി. ഡോ.മൻമോഹൻസിങ് ഉൾപ്പടെയുള്ള രാഷ്ട്രത്തലവന്മാർ പങ്കെടുത്ത ഉച്ചകോടിയിൽ ബാങ്കിങ് മേഖലയെ നിയന്ത്രണത്തിലാക്കാനും തീരുമാനിച്ചു.ഡോ.മൻമോഹൻസിങ്-ഒബാമ കൂടിക്കാഴ്ചയ്ക്കും G-20 വേദിയായി.