
രാജ്യമൊട്ടാകെ സാമ്പത്തിക മാന്ദ്യത്തിലുഴറുമ്പോഴും, ഉയർന്ന ഉദ്യോഗസ്ഥർക്ക് വൻ ശമ്പള വർദ്ധനയാണ് ആരോഗ്യമന്ത്രി മേരി ഹാർനി പ്രഖ്യാപിച്ചീരിക്കുന്നത്. നിയമനങ്ങൾ വെട്ടിക്കുറച്ചു സാമ്പത്തിക അച്ചടക്കം പുലർത്താൻ ശ്രമിക്കുന്ന അരോഗ്യ വകുപ്പ്, പുതിയ എക്സിക്ക്യൂട്ടീവൂകൾക്കു ശമ്പളമായി നൽകുന്നതു ലക്ഷത്തിലധികം യൂറോയാണത്രെ. ഈ തുകതന്നെ നല്ല ഉദ്യോഗാർത്ഥികളെ സ്വകാര്യമേഖലയിൽ നിന്നും ആകർഷിക്കാൻ അപര്യാപ്തമാണെന്നാണു HSE ചീഫ് ബ്രെൻഡൻ ഡ്രം അഭീപ്രായപ്പെടുന്നത്. ഏതായാലും നേഴ്സുമാർക്ക് അധികഭാരം, ഏമാന്മാർക്ക് അധികശമ്പളം എന്നതാണ് അതിന്റെ ഒരു ലൈൻ.