
നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ നിരവധി കാറുകളും മറ്റ് വാഹനങ്ങളും അക്രമികൾ തീയ്ക്കിരയാക്കി. മുഖമൂടിയണിഞ്ഞ തോക്കുധാരികൾ വാഹനങ്ങൾ തടഞ്ഞുനിർത്തിയും തട്ടിക്കൊണ്ടുപോയും അക്രമം അഴിച്ചുവിടുകയായിരുന്നു. ഏതാനും ആഴ്ചകൾക്കുമുമ്പ് രണ്ട് ബ്രിട്ടീഷ് പട്ടാളക്കാരും ഒരു പോലീസുകാരനും നോർത്ത് അയർലണ്ടിൽ വെടിവെച്ചു കൊല്ലപ്പെട്ടിരുന്നു.വർഷങ്ങളായി സമാധാനം നിലനിന്നിരുന്ന ഇവിടെ വീണ്ടൂം വെടിയൊച്ചകൾ മുഴങ്ങിതുടങ്ങിയത് മലയാളികളുൾപ്പടെയുള്ള ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.