
അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ജി20 സമ്മേളനത്തിൽ പങ്കെടുക്കാനായി ബ്രിട്ടനിൽ എത്തി. ഭാര്യ മിഷേലുമൊത്ത് ലണ്ടൻ സ്റ്റാൻസ്റ്റട് വിമാനതാവളത്തിലാണ് അദ്ദേഹത്തെയും വഹിച്ചുകൊണ്ടുള്ള എയർഫോഴ്സ് വൺ എത്തിച്ചേർന്നത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒബാമയുടെ ആദ്യ യൂറോപ്പ് സന്ദർശനമാണിത്. ജി20 ന് ശേഷം ഓബാമ നേറ്റോ സമ്മേളനത്തിനായി ഫ്രാൻസ് -ജർമ്മൻ അതിർത്തിയിലും, ശേഷം ചെക്ക് റിപ്പബ്ലിക്ക്, ടർക്കി എന്നീ രാജ്യങ്ങളും സന്ദർശിക്കും. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളോട് യൂറോപ്യൻ നേതാക്കളുടെ എതിർപ്പ് നിലനിൽക്കുമ്പോഴും ജനങ്ങളുടെ വമ്പിച്ച സ്വീകരണമാണ് ഒബാമ പ്രതീക്ഷിക്കുന്നത്.