
വിദേശ രാജ്യങ്ങളിലെ നിയമവിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ പരിശീലനം നേടാമെന്ന് ബ്രിട്ടീഷ് ട്രൈബ്യൂണല്‍ വിധിച്ചു. അഭിഭാഷകപരിശീലനത്തിനായി യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളിലെ നിയമവിദ്യാര്‍ഥികളെ പരിഗണിക്കേണ്ടതില്ലെന്ന ഒരു ബ്രിട്ടീഷ് നിയമസ്ഥാപനത്തിന്റെ തീരുമാനം വംശീയ വിവേചനമാണെന്ന് ലണ്ടനിലെ എംപ്ലോയ്‌മെന്റ് അപ്പലറ്റ് ട്രൈബ്യൂണല്‍ വിധിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നിയമവിദ്യാര്‍ഥികള്‍ക്ക് കൂടുതൽ അവസരങ്ങൾ നേടിക്കൊടുക്കുന്ന ഈ വിധി സ്വാഗതാർഹമാണ്. ബ്രിട്ടനിലെ പ്രമുഖ നിയമസ്ഥാപനമായ ഓസ്‌ബോണ്‍ ക്ലര്‍ക്ക് സര്‍വീസസിനെതിരെ ഇന്ത്യന്‍വിദ്യാര്‍ഥിയായ അശോക് വര്‍ധന്‍ പുരോഹിതിന്റെ പരാതിയിലാണ് ട്രൈബ്യൂണല്‍വിധി. .