
ഡബ്ലിൻ, ഷാനൻ,കോർക്ക് എന്നീ എയർപോർട്ടുകളിലെ ജീവനക്കാർ ഏപ്രിൽ 2 വ്യാഴാഴ്ച നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ശമ്പള പരിഷ്ക്കാരം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.സമരം ഒഴിവാക്കാൻ ലേബർ കമ്മീഷന്റെ മധ്യസ്ഥതയിൽ യൂണിയനുകളുമായി എയർപോർട്ട് അതോറിറ്റി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.