
പാകിസ്ഥാനിലെ ജംറഡ് പള്ളിയിൽ വെള്ളിയാഴ്ചനിസ്ക്കാരസമയത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ 70 പേർക്കു ജീവൻ നഷ്ടപ്പെട്ടൂ. നൂറോളം പേർക്കു പരിക്കേൽക്കുകയും അനവധിപേർ തകർന്ന പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയുമാണ്. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുന്നു.